HOME
DETAILS

ജസ്‌നയുടെ തിരോധാനം: ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു

  
backup
June 04, 2018 | 9:33 PM

%e0%b4%9c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7

തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതു വരെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ജസ്‌ന വിദേശത്തേയ്ക്ക് പോയിട്ടുണ്ടോയെന്നറിയുന്നതിന് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍മാരുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിവരുന്നു.
നിലവില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധന്മാരും വനിതാ പൊലിസ് ഇന്‍സ്‌പെക്ടറും അടങ്ങുന്ന 15 അംഗ സ്‌പെഷല്‍ ടീം ഈ കേസിന്റെ അന്വേഷണം ഊര്‍ജിതമായി നടത്തിവരികയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടിസ് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തിയിട്ടുള്ള കേസില്‍ ബംഗളൂരു, മൈസൂര്‍, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളില്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
വെച്ചൂച്ചിറ എസ്.ഐയുടെ നേതൃത്വത്തിലുള്ള ആദ്യ അന്വേഷണത്തെത്തുടര്‍ന്ന് പ്രത്യേക സംഘങ്ങള്‍ അന്വേഷണം നടത്തിയ കേസ് തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ടീമും അന്വേഷിച്ചിരുന്നു. പി.സി ജോര്‍ജ് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  21 days ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  21 days ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  21 days ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  21 days ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  21 days ago
No Image

Indepth story: ചില്ലുതകരുന്ന കൗമാരം: കാംപസുകളില്‍ കനലായി മാറുന്ന കൊടും പകകള്‍ - എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ പക കൂടുന്നത്..? ചോര ചിന്തുന്ന കൗമാരങ്ങള്‍ക്ക് ആരാണ് ഉത്തരവാദി.?

Kerala
  •  21 days ago
No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  21 days ago
No Image

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  21 days ago
No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  21 days ago
No Image

ഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

National
  •  21 days ago