ബാങ്കുകളുടെ സമയത്തില്‍ വീണ്ടും ക്രമീകരണം: തിങ്കളാഴ്ച തൊട്ട് രാവിലെ 10- മുതല്‍ ഉച്ചയ്ക്ക് 2 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം തിങ്കളാഴ്ച മുതല്‍ വീണ്ടും ക്രമീകരിക്കുന്നു. തിങ്കളാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുടെ വിതരണം തുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്കുകളിലുണ്ടായ തിരക്ക് പരിഗണിച്ച് ഈയാഴ്ച വൈകിട്ട് നാല് മണി വരെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിരുന്നു. പെന്ഷന് വാങ്ങുന്നവരുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം ക്രമീകരിച്ച് പെന്ഷന് വിതരണത്തിലെ തിരക്ക് നിയന്ത്രിക്കാനായതോടെയാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയം വീണ്ടും ഉച്ചയ്ക്ക് രണ്ട് വരെയാക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ബാങ്കുകള്‍ ജീവനക്കാരുടെ എണ്ണം ക്രമീകരിച്ച് സേവനം നടത്തമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."