ജില്ലയില്‍ കെട്ടിക്കിടക്കുന്നത് 270 പോക്‌സോ കേസുകള്‍.
കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ വിചാരണ ചെയ്യുന്നതിനായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക കോടതിയില്‍ കെട്ടിക്കിടക്കുന്നത് 270 പോക്‌സോ കേസുകള്‍.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 2012ല്‍ പോക്‌സോ നിയമത്തിന് (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്) രൂപം നല്‍കിയതുമുതലുള്ള കണക്കാണിത്. ഒരു ദിവസം ശരാശരി എട്ടു കേസുകളില്‍ ഇവിടെ വിചാരണ നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഫെബ്രുവരി വരെ 13 കേസുകള്‍ മാത്രമാണ് തീര്‍പ്പായത്. മാസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തെ മൂന്നാമത്തെ പ്രത്യേക കോടതി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്.
ഇതിനു ശേഷം മാത്രം കുട്ടികള്‍ക്കെതിരായി 150ലേറെ ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി വരുന്നതിനു മുമ്പ് കോഴിക്കോട് ഒന്നാം അഡീഷണല്‍ കോടതിയിലാണ് കേസുകള്‍ നടത്തിയിരുന്നത്. ഈ കാലയളവില്‍ താരതമ്യേന വേഗത്തില്‍ കേസുകളില്‍ വിധിപ്രഖ്യാപനമുണ്ടായിരുന്നു.
2014ല്‍ മൂന്ന് കേസും 2015ല്‍ നാല് കേസും 2016ല്‍ 121 കേസുകളിലും തീര്‍പ്പ് കല്‍പ്പിച്ചു. എന്നാല്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രത്യേക നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും ഇത്തരം കേസുകളിലുണ്ടെന്ന് അധികൃതര്‍ പറയുന്നു.
സ്വത്തുതര്‍ക്കവും വഴിത്തര്‍ക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വൈരാഗ്യം തീര്‍ക്കുന്നതിനായി വ്യാജ പരാതി നല്‍കിയ സംഭവങ്ങളുമുണ്ടായി.
വിദ്യാര്‍ഥിയായ ഭര്‍ത്താവിന്റെ അനുജനെതിരേ മകളെ പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ വ്യാജ പരാതി ഉള്‍പ്പെടെയുള്ളവ നിയമത്തിന്റെ ദുരുപയോഗ സാധ്യതകളാണ് തുറന്നു കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."