HOME
DETAILS

കരിപ്പൂരിന്റെ ചിറകരിയാന്‍ ആസൂത്രിത നീക്കമോ?

  
backup
March 31 2017 | 23:03 PM

125422-2


ഈയിടെ കരിപ്പൂര്‍ വഴി നാട്ടിലെത്തിയ ഒരു യാത്രക്കാരന്റെ അനുഭവക്കുറിപ്പാണിത്. വിമാനമിറങ്ങിയത് മുതല്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ. എമിഗ്രേഷനും കസ്റ്റംസ് പരിശോധനയ്ക്കും ദീര്‍ഘമായ കാത്തുനില്‍പ്പ്. ദീര്‍ഘയാത്ര കഴിഞ്ഞു തളര്‍ന്നെത്തിയ വൃദ്ധരും സ്ത്രീകളും കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രികര്‍ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ മണിക്കൂറുകളാണ് എയര്‍പോര്‍ട്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ചെലവഴിച്ചത്.


രാജ്യത്തിന് കോടിക്കണക്കിനു വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസികള്‍ക്ക് അല്‍പം വെള്ളം കൊടുക്കാനുള്ള കാരുണ്യം പോലും അധികൃതര്‍ കാണിക്കുന്നില്ല. ഒരേസമയം രണ്ടും മൂന്നും വിമാനമിറങ്ങുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍  ആവശ്യത്തിന് ജീവനക്കാരില്ല.


ഉള്ളവര്‍ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയവരോട് കാണിക്കുന്ന പെരുമാറ്റം കാണുമ്പോള്‍ അവാര്‍ഡിന് ശുപാര്‍ശ ചെയ്യാന്‍ തോന്നും. ഇഴഞ്ഞുനീങ്ങുന്ന മരാമത്ത് പണികള്‍ കാരണം ഇവിടെ എപ്പോഴും വന്‍ തിരക്കാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.   നിയന്ത്രിക്കാന്‍ പൊലിസുകാര്‍ എത്താത്തത് കൊണ്ട് വരിയില്‍  നില്‍ക്കുന്നവരെ മറികടന്നു കൈയൂക്കുള്ളവര്‍ എളുപ്പം കാര്യം സാധിച്ചുപോകുന്നതും കാണാനിടയായി.


ഈ കടമ്പകള്‍ക്ക് ശേഷം ലഗേജ് ബെല്‍റ്റിലെത്തുമ്പോഴാണ്  ഒരു മഹാ ദുരന്തം പ്രവാസി യാത്രക്കാരെ കാത്തിരിക്കുന്നത്. ലഗേജ് കൈവശപ്പെടുത്തുന്നിടത്തും നല്ല തടിമിടുക്ക് വേണം. അവിടെയും ദുര്‍ബലരായ സ്ത്രീകളും കുട്ടികളും പുറന്തള്ളപ്പെടും.


ലഗേജ് വഹിക്കാനുള്ള ട്രോളി കൈവശപ്പെടുത്താനുള്ള പരക്കം പാച്ചിലും ബഹളവും കണ്ടപ്പോള്‍ ഇതൊരു എയര്‍പോര്‍ട്ടാണോ അതോ വലിയങ്ങാടിയാണോ എന്നു തോന്നി. നീണ്ട അലച്ചലിനു ശേഷം ട്രോളികളുമായി വരുന്ന ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാര്‍ക്ക് ട്രോളി കൊടുക്കാതെ പ്രശ്‌നം രൂക്ഷമാക്കുന്നതും കണ്ടു. ലഗേജ് എത്താനും മണിക്കൂറുകളാണ് ചെലവഴിക്കേണ്ടി വന്നത്. ഗള്‍ഫ് നാടുകളിലെ എയര്‍പോര്‍ട്ടുകളും നമ്മുടെ കരിപ്പൂരും ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല. യാത്രക്കാരോട് മാന്യമായി പെരുമാറുന്ന അവിടത്തെ സുരക്ഷാജീവനക്കാരും ഇവിടുത്തെ  സുരക്ഷാജീവനക്കാരും കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്.


കരിപ്പൂരിന്റെ ഇപ്പോഴത്തെ ദുരവസ്ഥ കാണുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും ജീവനക്കാരുമടങ്ങുന്ന ലോബി തന്നെ കരിപ്പൂരിന്റെ ചിറകരിയാന്‍ ശ്രമിക്കുകയാണോ എന്നാണു സംശയം. മനുഷ്യപ്പറ്റുള്ള ചില ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിസ്മരിക്കുന്നില്ല.
എങ്കിലും നിലവിലുള്ള കരിപ്പൂരിന്റെ ചിത്രം സുന്ദരമല്ല. വെടക്കാക്കി തനിക്കാക്കുക എന്നു പറയുമ്പോലെ യാത്രക്കാരെ പ്രയാസപ്പെടുത്തി കരിപ്പൂരിലേക്കുള്ള യാത്ര തന്നെ വഴി മുട്ടിക്കുകയാണോ തല്‍പ്പര കക്ഷികളുടെ ഉദ്ദേശ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago