കൊവിഡ് 19: മദ്‌റസാധ്യാപകര്‍ക്കുള്ള താല്‍ക്കാലികാശ്വാസം അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈനില്‍
തിരുവമ്പാടി : കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മദ്‌റസകളും അടഞ്ഞ് കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന മദ്‌റസാധ്യാപകര്‍ക്ക് കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും താല്‍ക്കാലിക ആശ്വാസമായി 2000 രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
KMT MEMBER LOGIN
www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അംഗങ്ങള്‍ അംഗത്വ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം പേര്,മേല്‍ വിലാസം,പിന്‍കോഡ്,മൊബൈല്‍ നമ്പര്‍,ബാങ്കിന്റെ പേര്, ബ്രാഞ്ചിന്റെ പേര്,എക്കൗണ്ട് നമ്പര്‍,ഐ.എഫ്.എസ്.സി കോഡ് മുതലായവ ടൈപ്പ് ചെയ്യുകയും ജില്ല, രജിസ്റ്റര്‍ ചെയ്ത വര്‍ഷം,രജിസ്റ്റര്‍ ചെയ്ത മാസം,ജനന തിയതി,അവസാനം വിഹിതമടച്ച തിയതി തുടങ്ങിയവ ലിസ്റ്റില്‍ നിന്ന് തെരെഞ്ഞെടുത്ത് ബാങ്ക് എക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ പേജിന്റെയും ആധാര്‍ കാര്‍ഡ്,ക്ഷേമ നിധി കാര്‍ഡ്,അവസാനം വിഹിതമടച്ച രസീതി തുടങ്ങിയവ മൊബൈലിലോ മറ്റോ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്തതിന് ശേഷം സബ്മിറ്റ് ചെയ്യണം.
അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. 2020 മാര്‍ച്ച് 24 വരെ അംഗത്വം എടുത്ത് നിശ്ചിത വിഹിതം കൃത്യമായി അടച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നയാളുടെ എക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കുക എന്നതിനാല്‍ നിലവില്‍ എക്കൗണ്ട് ഇല്ലാത്തവര്‍ എക്കൗണ്ട് എടുത്തതിന് ശേഷം ബാങ്ക് എക്കൗണ്ട് നമ്പറും ബ്രാഞ്ചും ഐ.എഫ്.എസ്.സി കോഡും ഓണ്‍ലൈന്‍ അപേക്ഷയില്‍ കൃത്യമായി രേഖപ്പെടുത്തണം.കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.സംശയ നിവാരണത്തിന് 9188 230577, 9037 749088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
നിലവില്‍ 25200 ഓളം പേരാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തത്.കോഴിക്കോട് പുതിയറ സബ്ട്രഷറിയില്‍ പലിശരഹിത എക്കൗണ്ടില്‍ നിക്ഷേപിച്ച 22 കോടിയില്‍ നിന്നുള്ള 5 കോടി രൂപയാണ് മദ്‌റസാധ്യാപകര്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.കോര്‍പ്പസ് ഫണ്ട് ആയതിനാല്‍ 2000 രൂപ ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതല്ല.മുന്നൂറോളം വരുന്ന പെന്‍ഷനുകാര്‍ക്ക് മൂന്ന് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."