മലേഷ്യന്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തി; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ് തുന്‍ അബ്ദുല്‍ റസാഖ് ഡല്‍ഹിയിലെത്തി. കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിലെത്തിയ അദ്ദേഹം ഇന്ന് രാവിലെയാണ് ഡല്‍ഹിയിലെത്തിയത്.
ഡല്‍ഹിയിലെത്തിയ അദ്ദേഹത്തിന് രാഷ്ട്രപതി ഭവനില്‍ ഗംഭീര സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം രാജ്ഘട്ടിലെത്തി ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. നരേന്ദ്ര മോദിയും നജീബ് തുന്‍ അബ്ദുല്‍ റസാഖും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് സൗഹാര്‍ദ ചര്‍ച്ച നടത്തും. നിരവധി പ്രധാനപ്പെട്ട ഉഭയകക്ഷി കരാറുകളില്‍ ഇരുവരും ഒപ്പിട്ടേക്കും.
നയതന്ത്രം,ഭീകരവാദം,വ്യവസായം തുടങ്ങിയ മേഖലകള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തമിഴ് സുപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച റസാഖ് അദ്ദേഹമൊത്തുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു.
കബാലി സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മലേഷ്യയിലുണ്ടായിരുന്ന രജനീകാന്ത് അദ്ദേഹത്തെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതു മൂന്നാം തവണയാണ് റസാഖ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."