HOME
DETAILS
MAL
ചക്കയ്ക്ക് വേരില്‍ കായ്ക്കാമെങ്കില്‍ പപ്പായക്ക് ഇലയിലും കായ്ക്കാം
backup
July 03 2016 | 06:07 AM
തൃക്കരിപ്പൂര്‍: വേണമെങ്കില്‍ ചക്ക വേരിലുമെന്നു മാത്രമല്ല, പപ്പായ ഇലയിലുമുണ്ടാകും. ഒന്നല്ല, രണ്ടു പപ്പായകളാണ് ഇരു ഇലയില്‍ കായ്ച്ചു നിന്നു കൗതുകമുണര്‍ത്തിയത്. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് തനിയെ മുളച്ച പപ്പായ മരത്തിലാണ് പ്രകൃതിയുടെ ഈ വികൃതി. ഒരു ഇലയില്‍ രണ്ട് പപ്പായ പിടിച്ചത് കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്. അവരത് ശാസ്ത്ര അധ്യാപികയായ ജയശ്രീയോട് പറഞ്ഞതോടെ പപ്പായക്ക് കാഴ്ച്ചക്കാരേറി. രണ്ടു വര്‍ഷത്തിലധികം പ്രായമുള്ളതാണ് പപ്പായ മരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."