വിദ്യാലയങ്ങള്‍ നാടിന്റെ ഐശ്വര്യം: മോന്‍സ് ജോസഫ്
പൂവക്കുളം: ഒരു നാടിന്റെ ഏറ്റവും വലിയ ഐശ്വര്യവും അഭിമാനവും വിദ്യാലയങ്ങളാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ടെങ്കില്‍ അതിന്റെയെല്ലാം അടിസ്ഥാനം പ്രാധമിക വിദ്യാലയങ്ങളാണ്.
ഒരു വിദ്യാര്‍ഥിയുടെ സ്വഭാവവും, സംസ്കാരവും രൂപപ്പെടുന്നത് എല്‍.പി., യൂ.പി. വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമീണ സ്കൂളുകളിലെ മികച്ച അധ്യാപകര്‍ തലമുറയെ വാര്‍ത്ത് എടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
കലാലയങ്ങളിലെ പഠനത്തിനോടൊപ്പം അച്ചടക്കവും, കൃത്യനിഷ്ഠയുമുള്ള നല്ല സമൂഹത്തെ വളര്‍ത്തി എടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വലുതാണ്. കലാലയങ്ങളുടെ മഹത്വം ഒരുകാലത്തും കുറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വെളിയൂര്‍ പഞ്ചായത്തിലെ പൂവക്കുളം യൂ.പി. സ്കൂളില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 90 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മെന്‍സ് ജോസഫ് എം.എല്‍.എ. പി.റ്റി.എ. പ്രസിഡന്റ് ബേബി റ്റി.എസ്. അധ്യക്ഷയായി, ഷിബി മത്തായി, റ്റി.പി. വര്‍ഗ്ഗീസ്, അനിത രാജു, വത്സ രാജന്, സണ്ണി പുതിയിടം, എം.എന്‍. രാമകൃഷ്ണന് നായര്‍, ഷിജു പാറയിടുക്കില്‍, കെ.ആര്. മോഹനന്, ബീന സന്തോഷ്, പി.കെ. രാജീവ്, ബേബി തോമസ്, ലില്ലി ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."