ഇന്‍ജീനിയം 2017 തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികളുടെ പദ്ധതികളുടെ മത്സരം ഇന്‍ജീനിയം 2017 ന് ഈ വര്‍ഷം തിരുവനന്തപുരം വേദിയാകും. എന്‍ജിനീയറിങ് രംഗത്തെ പ്രശസ്ത സ്ഥാപനമായ ക്വസ്റ്റ് ഗ്ലോബലാണ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് മിടുക്ക് തെളിയിക്കാന്‍ 'ഇന്‍ജീനിയം' സംഘടിപ്പിച്ചുവരുന്നത്. ബാംഗ്ലൂരില്‍ നടത്തി വന്നിരുന്ന മേള കേളത്തിലെ കോളജുകള്‍ നല്‍കിവന്ന മികച്ച പങ്കാളിത്തം മുന്‍നിര്‍ത്തിയാണ് ഈ പ്രാവശ്യം കേരളത്തില്‍ നടത്തുന്നതെന്ന് ക്വസ്റ്റ് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡോ. അജയ് എ പ്രദു, വൈസ് പ്രസിഡന്റ് എസ്. നാരായണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെക്കാട്രോണിക്‌സ് മേഖലയില്‍ ഉള്‍പ്പെടുന്ന എയ്‌റോസ്‌പേസ്, ഡിഫന്‍സ്, എയ്‌റോ എന്‍ജിന്‍, ഹൈടെക് ആന്റ് ഇന്‍ഡസ്ട്രീയല്‍, മെഡിക്കല്‍ ഡിവൈസസ്, ഓയില്‍, ഗ്യാസ്, പവര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ കോളജുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.
ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന മത്സരത്തിനായി മേയ് 10 ന് മുമ്പായി വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരത്തിനയക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന്റെ ഉള്ളടക്കവും സംഘാടകര്‍ക്ക് രജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കണം. ബി.ഇ, ബി ടെക് പഠനം നടത്തുന്ന അവസാന രണ്ടുവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."