ഡിഫ്തീരിയ കേസുകളുടെ എണ്ണം ജില്ലയില്‍ 13 ആയി
മലപ്പുറം: ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ ജില്ലയില്‍ നിന്ന് ഒരു കുട്ടിയെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്തില്‍ നേരത്തെ ഡിഫ്തിരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടിയുടെ നാലര വയസുള്ള സഹോദരിയേയാണ് ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ 16 ദിവസത്തിനകം രണ്ടു മരണം ഉള്‍പ്പെടെ ജില്ലയില്‍ ഡിഫ്തീരിയ കേസുകളുടെ എണ്ണം 13 ആയി. കുത്തിവെപ്പ് യജ്ഞത്തന് ഏറെ എതിര്‍പ്പുള്ള ചെറുകാവ് പഞ്ചായത്തിലാണ് ഒരു മരണം ഉള്‍പ്പെടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പള്ളിക്കല്‍, പുളിക്കല്‍ പഞ്ചായത്തുകളില്‍ രണ്ടു വീതം ഡിഫ്തീരിയ കേസുകളും ചീക്കോട്, ഇരിമ്പിളിയം പഞ്ചായത്തുകളിലും താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ നഗരസഭകളില്‍ ഒരേ ഡിഫ്തീരിയ കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഡിഫ്തിരീയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 27 മുതല്‍ ഇന്നലെ വരെ 10,122 പേര്‍ക്കാണ് ടി.ഡി വാക്സിന് നല്‍കിയത്. അതേസമയം 15 ആരോഗ്യ ബ്ലോക്കുകളുള്ള ജില്ലയില്‍ മിക്കയിടത്തും ഒരാഴ്ചത്തേക്കുമാത്രമുള്ള ടി.ഡി വാക്സിനുകളാണ് ബാക്കിയുള്ളത്. ജില്ലയിലെ നൂറുശതമാനം കുത്തിവെപ്പെടുക്കുന്നതിനാവശ്യമായ ടി.ഡി വാക്സിനുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലാ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."