ആയിരത്തിലധികം വിദ്യാര്‍ഥികള്‍ കടല്‍തീരം ശുചിയാക്കി
കഠിനംകുളം: ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ചപ്പോള്‍ ലോക പരസ്ഥിതി ദിനമായ ഇന്നലെ പതിമൂന്ന് കിലോമീറ്റര്‍ കടല്‍തീരം ക്ലീനായി. സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും സ്കൂള്‍ അധ്യാപകരും ചേര്‍ന്നാണ് പള്ളിതുറ മുതല്‍ പെരുമാതുറവരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ കടല്‍ത്തീരം വൃത്തിയാക്കിയത്.
അടുത്തിടെ കരയിലെന്നപോലെ കടല്തീരുത്തും മാലിന്യം പ്രളമായത് ഏറെ ചര്‍ച്ചാവിഷമായി. ഇതിനെ തുടര്‍ന്നാണ് ഈ പരിസ്ഥിതിദിനത്തില്‍ കടല്‍ തീരം വൃത്തിയാക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. തീരത്ത് നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ ചാക്കുകളിലാക്കി സംസ്കരണകേന്ദ്രങ്ങളില്‍ എത്തിക്കുകയും ബാക്കി തീരത്ത് തന്നെ കുഴിച്ചു മൂടുകയും ചെയ്തു. പരിപാടി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സുനില്‍ ജോണിന്റെ അധ്യക്ഷതയില്‍ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്സ്, പഞ്ചായത്തംഗം റാഫേല്‍ ആല്‍ഫി, പ്രിന്‍സിപ്പല്‍ റെ. സിസ്റ്റര്‍ അര്ച്ചനാപോള്, മാനേജര്‍ ഗ്രെഷിജോസ് സംസാരിച്ചു. കടല്‍തീരത്തെ പ്രവര്‍ത്തനം കഴക്കൂട്ടം അസിസ്റ്റന്റ കമ്മിഷണര്‍ അനില്‍കുമാര്‍, ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ് എസ്. അജയകുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."