HOME
DETAILS
MAL
പൊലിസ് സി.പി.എമ്മിന്റെ ബി ടീമായി അധഃപതിച്ചെന്ന്
backup
April 01 2017 | 21:04 PM
പേരാമ്പ്ര: നിയോജക മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നടന്ന അക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്റെ ബി ടീമായി അധഃപതിച്ചിരിക്കയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. പേരാമ്പ്ര കല്ലാട് ബസ് സ്റ്റോപ്പ് തകര്‍ത്ത കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലിസ് ഏകപക്ഷീയമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അതിനിടെ പൊലിസ് മേധാവി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി.ജെപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."