വാഹനങ്ങള്‍ പിടിച്ചെടുക്കരുത്, പകരം പിഴ; ഉപയോഗിച്ച മാസ്‌കും ഗ്ലൗസും വലിച്ചെറിയരുത്; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുതെന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പൊലിസിന്റെ സേവനം ഫലപ്രദമായി നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ചില ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും അതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- ഉപയോഗിച്ച മാസ്‌കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ നടപടിയുണ്ടാവും
-പ്രവാസികള്‍ക്കായി നോര്‍ക്കയുടെ അഞ്ച് കൊവിഡ് ഹെല്‍പ് ഡസ്‌കുകള്‍, ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം
-വിദേശങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, വിമാനയാത്രാക്കൂലിയിളവ്.
-കണ്ണടക്കടകള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ തുറക്കും
- രക്തദാനത്തിന് മുന്നോട്ടുവരിക,മൊബൈല്‍ യൂനിറ്റുകള്‍ വഴിയും രക്തം സ്വീകരിക്കും.
- അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും
-പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ ആക്കാന്‍ ശ്രമിക്കും
- വേനല്‍മഴയില്‍ വിളനാശമുണ്ടായവര്‍ക്ക് സഹായം പരിഗണിക്കും, കര്‍ഷകര്‍ക്ക് വളവും കാര്‍ഷികോപകരണവും ലഭ്യമാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."