കാര്‍ഷിക കടാശ്വാസം: കാലാവധി നീട്ടി
തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 വരെയായിരിക്കും.
മറ്റു 13 ജില്ലകളിലേത് 2011 ഒക്ടോബര്‍ 31 വരെയും. ഈ തിയതി വരെ എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കും. കേരളത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ച ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ രാം ഗോപാല്‍ മീണയുടെ അവകാശിക്കു 10 ലക്ഷം രൂപ അനുവദിക്കും.
ഭാഗ്യക്കുറി വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ 15 തസ്തികകളും ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ 28 തസ്തികകളും സൃഷ്ടിക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ അനധ്യാപക ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കും.
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തുല്യമല്ല ശമ്പളപരിഷ്‌കരണം എന്ന വ്യവസ്ഥയോടെയാണ് തീരുമാനം. പട്ടികജാതി- വര്‍ഗ വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കും. കേരള കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."