HOME
DETAILS
MAL
നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
backup
April 10 2020 | 02:04 AM
കൊല്ലം: പ്രസവിച്ച് നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീടിന് മുന്നിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. വിളക്കുടി സ്നേഹതീരത്തിന് സമീപം മേഴ്സിയുടെ വീടിന് മുന്നിലാണ് കുട്ടിയെ കണ്ടെത്തിയത്. അപ്രതീക്ഷതമായി പുറത്ത് കുഞ്ഞിന്റെ കരച്ചില് കേട്ടതിനെ തുടര്‍ന്ന് മേഴ്സി പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് വീട്ടുപടിക്കല്‍ കുഞ്ഞിനെ കണ്ടത്. സമീപത്തെങ്ങും മറ്റാരെയും കാണാതായതോടെ മേഴ്സി തൊട്ടടുത്തുള്ള സ്നേഹ തീരത്തില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്നേഹ തീരം ചുമതല വഹിക്കുന്ന സിസ്റ്റര്‍ റോസിലിന് എത്തുകയും കുട്ടിയെ ഏറ്റെടുത്തു കുന്നിക്കോട് പൊലിസില്‍ വിവരം അറിയിച്ചു. പൊലിസെത്തി ഒരുമണിയോടെ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്നലെ രാവിലെയോടെ കുട്ടിയെ കൊല്ലം ജില്ലാശിശുക്ഷേമ സമിതി ഏറ്റെടുത്തു. പൊലിസ് സമീപത്തെ സമീപത്തെ സി.സി ടി.വി പരിശോധിച്ചതില്‍ നിന്ന് കുഞ്ഞിനെ ഉപേക്ഷിച്ചത് ഒരു പുരുഷനാണെന്ന് വ്യക്തമായി. കഴിഞ്ഞ ഒരാഴ്ച പ്രദേശങ്ങളില്‍ നടന്ന പ്രസവങ്ങളുടെ വിവരങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. ലോക്ക് ഡൗണായതിനാല്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ആരെങ്കിലും തന്നെയാകും കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് എന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."