കൊട്ടിയൂരില്‍ കട്ടപ്പയാണ് താരം
കൊട്ടിയൂര്‍: വൈശാഖ മഹോത്സവ നഗരിയില്‍ എത്തിച്ച 'കട്ടപ്പ' കൗതുകമാകുന്നു. 12 ക്വിന്റലോളം വരുന്ന കട്ടപ്പ എന്ന പോത്തിനെ കാണാന്‍ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.
ചെറുപുഴ സ്വദേശിയായ തട്ടര്‍മാടത്തില്‍ ഉന്‍മേഷ് ജോസ് 6 വര്‍ഷം മുന്‍പാണ് കട്ടപ്പയെ സ്വന്തമാക്കുന്നത്.
കശാപ്പിനായി കൊണ്ടുവന്ന പോത്തിന്റെ അസാമാന്യ വലുപ്പം കൊണ്ട് ഉന്‍മേഷ് ഇതിനെ സ്വന്തമാക്കുകയായിരുന്ന ജഫ്രാബാദി ഇനത്തില്‍പ്പെട്ട ഈ പോത്തിന്റെ തൂക്കം 1170 കിലോയാണ്. ഗുജറാത്തിലെ ഗീര്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെ ഇടയിലാണ് ജഫ്രാബാദി ഇനത്തില്‍പ്പെട്ട ഈ പോത്തിനെ കൂടുതലായി കണ്ടു വരുന്നത്.
ഇപ്പോള്‍ ഇതിന്റെ ബീജം ശേഖരിച്ച് നാല് ഓളം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചതായും ഉന്‍മേഷ് പറയുന്നു.
1000 കിലോയോളം തൂക്കം വരുന്ന പടയപ്പയും കാസര്‍ഗോഡന്‍ കുള്ളന്‍ ഇനത്തില്‍പ്പെട്ട ജല്ലിക്കട്ട് മുരുകനും പ്രദര്‍ശന നഗരിയിലെ താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."