HOME
DETAILS

അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാന്‍ കൊതിച്ച് ഒരമ്മയും മൂന്നു മക്കളും

  
backup
July 04 2016 | 03:07 AM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d



പടിഞ്ഞാറത്തറ: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ താമസിക്കുന്ന രോഗിയായ ഈ അമ്മക്കും മക്കള്‍ക്കും വേണ്ടത് അടച്ചുറപ്പുള്ളൊരു വീടാണ്. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണിവര്‍. പടിഞ്ഞാറത്തറ ചെമ്പകമൂല കോളനിയിലെ ദേവകി(65)യാണ് 17 വര്‍ഷം മുമ്പ് ഭര്‍ത്താവുപേക്ഷിച്ച ശേഷം സ്വന്തമായൊരു വീടെന്ന ആഗ്രഹവുമായി നാളെണ്ണി കഴിയുന്നത്.
വിദ്യാര്‍ഥികളായ ഇവരുടെ രണ്ടു മക്കള്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കാന്‍ നിര്‍വാഹമില്ലാതെ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഇളയ മകള്‍ വജിതക്ക് ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഭര്‍ത്താവ് വാസു കുടുംബത്തെ ഉപേക്ഷിച്ച് പോയത്. പ്ലസ് വണിന് പഠിക്കുന്ന വജിതക്കിപ്പോള്‍ 16 വയസായി. മൂത്തയാള്‍ വജീഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. മൂത്ത മകന്‍ വജേഷ് ഡിഗ്രി കഴിഞ്ഞ് ഡി.എഡിന് ചേര്‍ന്നെങ്കിലും അമ്മക്ക് അസുഖം വന്നതോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. ഇവരുടെ പഠനത്തിനായി അമ്മ ദേവകി രാപ്പകല്‍ വ്യത്യാസമില്ലാതെ അധ്വാനിക്കുകയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ക്ക് വയറ്റില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓപ്പറേഷന് വിധേയയാവുകയും തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്തു. ഇപ്പോഴും ഇതിന്റെ ചികിത്സകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത ഇവര്‍ക്ക് അമ്മ നല്‍കിയ സ്ഥലത്ത് വീട് വെക്കാനായി 8 വര്‍ഷങ്ങള്‍ക്ക മുമ്പ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പഞ്ചായത് നല്‍കിയ 75000 രൂപ വിനിയോഗിച്ച് വീടിന്റെ ലിന്റില്‍ ഉള്‍പ്പെടെ വാര്‍ക്കുകയും ചെയ്തു. എന്നാല്‍ കുട്ടികളുടെ പഠനച്ചിലവും വീട് നിര്‍മാണവും കൊണ്ടുപോകാന്‍ കഴിയാതെ മക്കളെ സ്‌നേഹിച്ച ആ അമ്മ വീട് പണി പാതി വഴിയില്‍ നിര്‍ത്തി.
വൈദ്യുതിയോ കുടിവെള്ളമോ ഇല്ലാത്ത വീട്ടിലാണ് ഇവരിപ്പോള്‍ താമസിക്കുന്നത്. ചുറ്റും വിലകുറഞ്ഞ പ്‌ളാസ്റ്റിക് ഷീറ്റുകള്‍ മാത്രം. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ കനത്ത മഴയില്‍ ബന്ധുവീടുകളില്‍ അഭയം തേടും. മക്കളോടൊപ്പം അടച്ചുറപ്പുള്ള വീട്ടില്‍ കഴിയണം എന്നതാണ് രോഗിയായ ഇവരുടെ ആഗ്രഹം. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ നാട്ടുകാര്‍ പണി പൂര്‍ത്തിയാവാത്ത വീടിന്റെ മേല്‍കൂര നിര്‍മിച്ച് വാസയോഗ്യമാക്കി നല്‍കാനായി ദേവകി ഭവന നിര്‍മാണ സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ്.
പി.കെ പീതാംബരന്‍ ചെയര്‍മാനും ജോസഫ് മാസ്റ്റര്‍ കണ്‍വീനറും എം വി ജോണ്‍ ട്രഷററുമായ കമ്മിറ്റി കനറാ ബാങ്കിന്റെ പടിഞ്ഞാറത്തറശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. 035 510102 7371ആണ് അക്കൗണ്ട് നമ്പര്‍.ഐ എഫ് എസ് സി കോഡ് സിഎന്‍ആര്‍ബി0000355 ആണ്. ഭയപ്പാടില്ലാതെ അടച്ചുറപ്പുള്ള വീട്ടില്‍ പ്രായപൂര്‍ത്തിയായ മക്കളോടൊപ്പം താമസിക്കാനുള്ള ഒരമ്മയുടെ ആഗ്രഹം സഫലീകരിക്കാല്‍ സന്‍മനസ്സുള്ളവര്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago