HOME
DETAILS
MAL
പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ ഡോക്ടര്‍ സേവനം വിപുലീകരിക്കാന്‍ നോര്‍ക്ക
backup
April 11 2020 | 03:04 AM
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ ഡോക്ടര്‍ സേവനം വിപുലപ്പെടുത്താനൊരുങ്ങി നോര്‍ക്ക. വ്യാഴാഴ്ച വിഡിയോ കോണ്‍ഫറന്‍സിലൂടെയും ടെലഫോണിലൂടെയും രോഗവിവരം പങ്ക് വയ്ക്കുന്നതിനും മറ്റ് അടിയന്തര പ്രശ്നങ്ങള്‍ അറിയിക്കുന്നതിനുമുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.
ഐ.എം.എയുമായി സഹകരിച്ച് നോര്‍ക്ക നടപ്പാക്കുന്ന ആയിരത്തോളം ഡോക്ടര്‍മാര്‍ പങ്കാളികളാണ്. അസുഖവിവരങ്ങള്‍ക്ക് പുറമേ പ്രവാസികള്‍ക്ക് നാട്ടിലോ മറുനാട്ടിലോ ഉള്ള മറ്റ് പ്രശ്നങ്ങള്‍ പങ്കു വയ്ക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ംംം.ിീൃസമൃീീെേ.ീൃഴ വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിന് പ്രത്യേക ഇടമുണ്ട്. അതില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ പങ്കുവെയ്ക്കാം. 'ഡോക്ടര്‍ ഓണ്‍ലൈന്‍' എന്നതിന്റെ താഴെയുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ ഡോക്ടറുമായി ഓണ്‍ലൈന്‍ അപ്പോയ്മെന്റ് നിശ്ചയിക്കുന്നതിനുള്ള നിര്‍ദേശം ലഭിക്കും.
'ഹലോ ഡോക്ടര്‍' എന്ന തലക്കെട്ടിന് താഴെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ടെലഫോണില്‍ ലഭിക്കുന്ന വിവിധ വിഭാഗം ഡോക്ടര്‍മാരുടെ പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുവരെയാണ് ഫോണിലൂടെ രോഗവിവരം പങ്ക് വെയ്ക്കാനാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."