HOME
DETAILS

ശരത് യാദവിന് ശമ്പളമോ ആനുകൂല്യമോ ഉണ്ടായിരിക്കുന്നതല്ലെന്ന് സുപ്രിംകോടതി

  
backup
June 07 2018 | 19:06 PM

%e0%b4%b6%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a6%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%ae%e0%b5%8b-%e0%b4%86%e0%b4%a8%e0%b5%81

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഐക്യജനതാദളില്‍ (ജെ.ഡി.യു) നിന്നു രാജിവച്ച മുന്‍ രാജ്യസഭാംഗം ശരത് യാദവിന് ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്ന് സുപ്രിംകോടതി.
രാജ്യസഭാംഗമെന്ന നിലയില്‍ ശമ്പളം, ബത്തകള്‍, വിമാന, റെയില്‍ ടിക്കറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതെല്ലെന്ന് ഈ വിഷയത്തിലുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഭേദഗതിചെയ്ത് സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍, രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് ശരത് യാദവ് നില്‍കിയ ഹരജി പരിഗണിക്കുന്ന അടുത്തമാസം 12വരെ അദ്ദേഹത്തിന് ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഉപയോഗിക്കുന്നതിന് ജസ്റ്റിസുമാരായ എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതിയും നല്‍കി.
രാജ്യസഭാംഗം എന്ന നിലയ്ക്ക് ലഭിച്ച ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതി ശരത് യാദവിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതിയുടെ ഡിസംബര്‍ 15ലെ ഉത്തരവ് ചോദ്യം ചെയ്ത് ജെ.ഡി.യുവിലെ രാമചന്ദ്രപ്രസാദ് സിങ് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.
രാജ്യസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് ശരത് യാദവ് നല്‍കിയ ഹരജി പരിഗണിക്കുന്നത് വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റാമെന്നായിരുന്നു ഡിസംബര്‍ 15ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരേയാണ് രാമചന്ദ്രപ്രസാദ് സുപ്രിംകോടതിയെ സമീപിച്ചത്.
2016ല്‍ രാജ്യസഭാംഗമായി തിരഞ്ഞടുക്കപ്പെട്ട ശരത് യാദവിന് 2002 ജൂലൈ വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍, ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആര്‍.ജെ.ഡി കോണ്‍ഗ്രസ് മുന്നണി വിട്ട് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ശരത് യാദവും മറ്റൊരു എം.പി അലി അന്‍വറും നിതീഷിനെ തള്ളിപ്പറഞ്ഞതോടെ ഇരുവരെയും പാര്‍ട്ടി പുറത്താക്കി.
പിന്നീട് രണ്ടുപേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.യു രാജ്യസഭാ അധ്യക്ഷനു കത്തും നല്‍കി. ഈസാഹചര്യത്തില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു ശരത് യാദവിനെയും അലി അന്‍വറിനെയും അയോഗ്യരാക്കിയത്. തുടര്‍ന്ന് ശരത് യാദവ് ഉള്‍പ്പെടെയുള്ള വിമത ജെ.ഡി.യു നേതാക്കള്‍ ലോക്തന്ത്രിക് ജനതാദള്‍' (എല്‍.ജെ.ഡി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago