ഉപദേശവുമായി നാട്ടുകാര്‍
പെരുമ്പാവൂര്‍: പി.പി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ഔട്ട് ലെറ്റ് അടച്ചു പൂട്ടിയതിന്റെയും, സുപ്രിംകോടതി വിധി പ്രകാരം പെരുമ്പാവൂര്‍ പട്ടണം സമ്പൂര്‍ണ്ണ മദ്യനിരോധനം വന്നതിന്റെയും അഹ്ലാദസൂചകമായി പെരുമ്പാവൂര്‍ പട്ടണത്തില്‍ മോര് വെള്ളം വിതരണം നടത്തി. പി.പി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ഔട്ട് ലെറ്റ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു.
മറ്റൊരു കെട്ടിടത്തില്‍ ഔട്ട് ലെറ്റ് തുറക്കാന്‍ ശ്രമിച്ചതും ജനങ്ങള്‍ പരാജയപ്പെടുത്തി. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേഓര്‍ഡര്‍ വാങ്ങി വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെ ബിവറേജ് ഔട്ട് ലെറ്റ് കളും നഗരത്തിലെ മറ്റ് ബാര്‍ ഹോട്ടലുകളും സമ്പൂര്‍ണ്ണഅടച്ചു പൂട്ടലിലേക്ക് നീങ്ങി.
എന്നാല്‍ ഇതൊന്നും അറിയാതെ രണ്ടാം തിയതിയായ ഞായറാഴ്ച ബിവറേജ് ഔട്ട് ലെറ്റിന് മുമ്പില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍, നാട്ടുകാരായ മദ്യപന്‍മാര്‍ എന്നിവര്‍ക്ക് മദ്യം ഉപേക്ഷിക്കൂ മോരു വെള്ളം ശീലമാക്കൂ എന്ന ഉപദേശവും നല്‍കിയാണ് ജനകീയ സമിതി ഭാരവാഹികളും പ്രവര്‍ത്തകരും മോര് വെള്ളം വിതരണം നടത്തിയത്. പി.കെ ശിഹാബുദ്ദീന്‍, സി.എം അഷറഫ്, ഇ.പി ഷമീര്‍, വി.എച്ച് മുഹമ്മദ്, സിദ്ധീഖ് പട്ടരുമഠീ, ഷമീര്‍ പി, ബഷീര്‍ പി.എം, വി.എം ഹംസ, തോമസ് ജോര്‍ജ്, ഷാജിക്കുഞ്ഞത്തി, വി.കെ മുഹമ്മദലി, അര്‍ഷാദ് കുടിലി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."