HOME
DETAILS
MAL
ഗള്‍ഫില്‍ നിന്നുള്ളവരെ മടക്കിക്കൊണ്ടുവരാന്‍ ഉത്തരവിടണമെന്ന എം.കെ രാഘവന് എം.പിയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും
backup
April 11 2020 | 14:04 PM
ന്യൂഡല്‍ഹി: ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ട് വരാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന് എം.പി നല്കിയ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് മാരായ എല്‍. നാഗേശ്വര്‍ റാവു, മോഹന ശാന്തന ഗൗഡര്‍ എന്നിവരായിരിക്കും ഹരജി പരിഗണിക്കുക.
പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടന ഇതേ ആവശ്യം ഉന്നയിച്ച് നല്കിയ ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."