HOME
DETAILS

പൊലിസ് ചമഞ്ഞ് ആള്‍മാറാട്ടം; യുവാവ് അറസ്റ്റില്‍

  
backup
June 08 2018 | 05:06 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%9f%e0%b5%8d

 


മാനന്തവാടി: പൊലിസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കൊല്ലം കുണ്ടുമണ്‍ രജനി നിവാസ് പി.എം രാജീവ് (43)നെയാണ് വെള്ളമുണ്ട പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളമുണ്ട പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന രാജന്റെ പേരാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. പത്ത് ദിവസം മുമ്പ് മദ്യലഹരിയില്‍ അസമയത്ത് തരുവണയിലെ ഒരു സ്ത്രീയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാജീവിനെ പിടികൂടി ചോദ്യം ചെയ്തിരുന്നു.അന്ന് താന്‍ എ.എസ്.ഐ രാജനാണെന്നും കേസ് അന്വേഷണത്തിന്റെ ഭാഗമായി വന്നതാണെന്നും പറഞ്ഞ് രാജീവ് നാട്ടുകാരെ അസഭ്യം പറയുകയും തുടര്‍ന്ന് കബളിപ്പിച്ച് മുങ്ങുകയും ചെയ്തിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയവഴി പ്രചരിച്ചതോടെ ശ്രദ്ധയില്‍പെട്ട എ.എസ്.ഐ രാജന്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് രാജീവനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 419 വകുപ്പ് പ്രകാരം ആള്‍മാറാട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ രാജീവ് കൊല്ലത്ത് ഭാര്യാ ഗൃഹത്തിലാണ് താമസിക്കുന്നത്. നിര്‍മാണതൊഴിലാളിയായ ഇയാള്‍ നിലവില്‍ നിരവില്‍പ്പുഴയില്‍ വാടകയ്ക്ക് താമസിച്ചുകരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago