HOME
DETAILS

ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തത് അരക്കോടിയിലേറെ കുഴല്‍പണം

  
backup
June 08 2018 | 05:06 AM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86

 

നാദാപുരം: കുഴല്‍പണ വിതരണക്കാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ജില്ലയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ. കുഴല്‍പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനകം 65 ലക്ഷത്തിലധികം രൂപ വിതരണക്കാരില്‍നിന്നു കവര്‍ന്നതായാണ് പൊലിസിന്റെ കണ്ടെത്തല്‍.
കല്ലാച്ചിയില്‍ പൊലിസ് ചമഞ്ഞ് യുവാവില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതി അയനിക്കാട് സ്വദേശി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറുമാസത്തിനുള്ളില്‍ അരക്കോടിയില്‍ അധികം രൂപ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നു തട്ടിയെടുത്തത്.
ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ അസമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്തപ്പോഴാണ് പണം തട്ടിയ വിവരം പുറത്തുവന്നത്. സംഘത്തലവനായ ഫൈസലിന്റെ മൊബൈല്‍ ഫോണില്‍ നിന്നു കുഴല്‍പണ ഇടപാടുമായി ബന്ധമുള്ള നിരവധി പേരുടെ വിവരങ്ങള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം പതിനെട്ടിന് പുറമേരി കുനിങ്ങാട് റോഡില്‍ വച്ച് കുഴല്‍പണ വിതരണ സംഘത്തില്‍പെട്ട യുവാവിനെ കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
യുവാവിന്റെ പരാതിയില്‍ നാദാപുരം പൊലിസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റു കവര്‍ച്ചകളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കൊടുവള്ളി, വില്ല്യാപ്പള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇടപാടിനു പിന്നില്‍. കുഴല്‍പണ കവര്‍ച്ചക്കേസില്‍ പലതിലും പൊലിസിന് പരാതി ലഭിക്കാറില്ല. ഈ പഴുതാണു കവര്‍ച്ചാ സംഘത്തിന് തുണയാകുന്നത്.
പുറമേരി സംഭവത്തിനു ശേഷം പൊലിസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘത്തെക്കുറിച്ചുള്ള സൂചന പൊലിസിന് ലഭിക്കുന്നത്. ഫൈസലിനൊപ്പം പിടിയിലായ മുഹമ്മദ് എന്നയാളാണ് കല്ലാച്ചി ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്‍പ് കുഴല്‍പണ വിതരണക്കാരായ ഇവര്‍ പിന്നീട് ക്വട്ടേഷന്‍ സംഘത്തിലേക്ക് തിരിയുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago