സമരാഹ്വാനം; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ ക്ലേശം ഒഴിവാക്കാന്‍ കോണ്‍ട്രാക്ടറുടെ അഞ്ചിന നിര്‍ദേശം
കൊച്ചി: ഏതാനും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പുവരുത്താനും യാത്രക്കാര്‍ക്ക് അനുഭവപ്പെടാവുന്ന ക്ലേശങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ട് സിയാലിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനത്തിന് കരാറെടുത്തിട്ടുള്ള ഖുല്ലാര്‍ ഹോസ്പിറ്റാലിറ്റി അധികൃതര്‍ സിയാല്‍ മാനേജ്‌മെന്റിന്റെ പരിഗണനക്കായി അഞ്ചിന നിര്‍ദേശം സമര്‍പ്പിച്ചു.
സമരാഹ്വനത്തെ നിയമവിരുദ്ധം എന്നു വിശേഷിപ്പിച്ച കെച്ച്പിഎല്‍ അധികൃതര്‍ അതേസമയം ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജോലികളില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാവില്ലെന്ന് അറിയിച്ചു. ജോലി ചെയ്യാന്‍ തയ്യാറുള്ള ജീവനക്കാരെ വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കാന്‍ സിയാല്‍ സഹായിക്കണമെന്നും സിയാലിനയച്ച കത്തില്‍ കെഎച്ച്പിഎല്‍ അഭ്യര്‍ഥിച്ചതായും കെഎച്ച്പിഎല്‍ ജനറല്‍ മാനേജര്‍ കരണ്‍ ദിവാന്‍ പറഞ്ഞു. ഡ്യൂട്ടിക്കു ഹാജരാകാന്‍ തയ്യാറായി വരുന്നവരെ തടയുകയോ ബലം പ്രയോഗിക്കുകയോ ചെയ്യാതിരിക്കാന്‍ പോലീസിനെ മുന്‍കൂട്ടി വിവരമറിയിക്കുകയും ലഭ്യമാക്കുകയും വേണം. യ
ാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലേയ്ക്കും പുറത്തേയ്ക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പൊലിസ് സംരക്ഷണം ആവശ്യമായി വരും. ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ വിശ്രമിക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും കെച്ച്പിഎല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ഉണ്ടാവുകയാണെങ്കില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ സമയം വിമാനത്താവളത്തില്‍ തങ്ങേണ്ടി വരും എന്നു കണക്കിലെടുത്താണ് ഇത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനമേഖലയോട് ചേര്‍ന്ന്, എല്ലാവര്‍ക്കും കടന്നു വരാനാവാത്ത സ്ഥലത്ത് ഈ സൗകര്യമൊരുക്കുകയാവും അനുയോജ്യമെന്നും ദിവാന്‍ പറഞ്ഞു.
മുന്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹിരിച്ചിട്ടുള്ളതാണെന്നും ഇപ്പോഴത്തെ പ്രഖ്യപിത സമരം തീര്‍ത്തും അടിസ്ഥാനരഹതമാണെന്നും ഒരു പ്രശ്‌നവും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നില്ലെന്നും കരണ്‍ ദിവാന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."