ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് ഉപാധികളോടെ ഇളവ് അനുവദിക്കും:തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു..അതേ സമയം കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.എന്നാല്‍ മനുഷ്യ ജീവനുകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യമെന്നും അതിന് വിലയിടില്ലെന്നും ധനമന്ത്രി പറഞ്ഞു.ധനസഹായം നല്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തി.വാചകമടി കൊണ്ടു കാര്യമില്ലെന്നും തരാനുള്ള പണം പോലും കേന്ദ്രസര്‍ക്കാര്‍ തരുന്നില്ലെന്നും തോമസ് ഐസക് വിമര്‍ശിച്ചു.
സര്‍ക്കാരിന് ഈ മാസം മാത്രം15000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായതെന്നും വലിയ പലിശയ്ക്ക് വായ്പ വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."