HOME
DETAILS

സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി നട്ട തൈകള്‍ കാട് മൂടി നശിക്കുന്നു

  
backup
June 08 2018 | 08:06 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%a8%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4-2

 

മാള: സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി നട്ട തൈകള്‍ കാടുകയറിയും മറ്റും നശിക്കുന്നു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ നട്ടിട്ടുള്ള തൈകളാണ് ഭൂരിഭാഗവും കാടുകയറിയും ചെടികള്‍ ഉണങ്ങിയുംനശിച്ചുപോയത്.
ചിലയിടങ്ങളില്‍ തൈകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സ്ഥാപിച്ച ഇരുമ്പ് കൂടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിലെ തൈകള്‍ വെള്ളം ലഭിക്കാത്തതിനാലും മറ്റും വാടിപോയിരിക്കുന്ന കാഴ്ചയും കാണാം.
കൂടുകള്‍ സ്ഥാപിച്ചിടത്ത് കാട് കയറിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ വൃക്ഷതൈകള്‍ നശിക്കുകയാണ്.
സംസ്ഥാന ഫലവൃക്ഷമായി പ്രഖ്യാപിച്ച പ്ലാവ്, ഞാവല്‍, നെല്ലിമരം, മാവ് തുടങ്ങി ഫലവൃക്ഷതൈകളും തണല്‍ മരതൈകളുമാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി വച്ചുപിടിപ്പിച്ചത്. ചാലക്കുടി റേഞ്ച് ഓഫിസിന്റെ കീഴിലായിരുന്നു സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കല്‍ നടന്നത്.
വെള്ളക്കെട്ട് അനുഭവപ്പെടാത്ത റോഡ് വക്കുകളിലാണ് വൃക്ഷതൈകള്‍ വച്ചതെന്നതിനാല്‍ വേരുകള്‍ ചീഞ്ഞ് അവ നശിച്ചില്ല. എന്നാല്‍ പിന്നീടാണ് നശിക്കല്‍ തുടങ്ങിയത്. സാമൂഹിക വിരുദ്ധ ശക്തികള്‍ കുറേയെണ്ണം നശിപ്പിച്ചു. കന്നുകാലികളാലും മറ്റും കുറേയെണ്ണം നശിച്ചു. കമ്പിവലയുടെ സംരക്ഷണം ഉണ്ടായിരുന്നതിനാല്‍ കുറേയെണ്ണം അവശേഷിച്ചു. ഇവയില്‍ പലതും വളര്‍ന്നു വരുന്നുണ്ട്.
കുറേയെണ്ണം കാടുകള്‍ക്കുള്ളിലായതിനാല്‍ സൂര്യ പ്രകാശം ലഭിക്കാതെ നശിക്കുകയാണ്. കാട് മൂടി വൃക്ഷതൈകള്‍ കാണാനാകാത്ത അവസ്ഥയാണ്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഇവ വച്ചുപിടിപ്പിക്കല്‍ നടത്തുന്നതിനൊപ്പം അതാതിടങ്ങളിലെ കുടുബശ്രീ യൂനിറ്റുകളുമായോ ക്ലബുകളുമായോ സന്നദ്ധ സംഘടനകളുമായോ സഹകരിച്ച് ഇവയുടെ സംരക്ഷണം ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇതില്‍ 95 ശതമാനമെങ്കിലും വളര്‍ന്നു വരുമായിരുന്നു. വരുംതലമുറകള്‍ക്ക് ഫലവും തണലുമേകി ഇവ തലയുയര്‍ത്തി നില്‍ക്കുമായിരുന്നു. ലോക പരിസ്ഥിതി ദിനത്തില്‍ ഫോട്ടോക്ക് പോസ് ചെയ്ത് വൃക്ഷതൈകള്‍ നടുന്നത് കൂടാതെ പിന്നീടവിടേക്ക് തിരിഞ്ഞു നോക്കുക പോലുമില്ലാത്തതാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് സാമൂഹ്യ വനവല്‍ക്കരണം നടത്തിയിട്ടും പഴയ കുഴിയില്‍ തന്നെ അടുത്ത പരിസ്ഥിതി ദിനത്തിലും വൃക്ഷതൈകള്‍ നടുന്നതിന് കാരണം.
ഇക്കാര്യത്തില്‍ ഒരു പുനരാലോചന അനിവാര്യമാണെന്നതിലേക്കാണ് ഉണങ്ങിയും മറ്റും നശിച്ച വൃക്ഷതൈകള്‍ വിരല്‍ ചൂണ്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago