HOME
DETAILS
MAL
ഇന്ത്യയുടെ മരുന്നുകള്‍ അമേരിക്കയിലെത്തി
backup
April 13 2020 | 03:04 AM
വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് അമേരിക്കയിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന മാനിച്ച് അമേരിക്കയിലേക്ക് 35.82 ലക്ഷം ഗുളികളാണ് ഇന്ത്യ കയറ്റി അയച്ചത്. കൂടാതെ മരുന്നുനിര്‍മാണത്തിന് ആവശ്യമായ 9 മെട്രിക് ടണ്‍ ഘടകങ്ങളും എത്തിച്ചു. ഇന്ത്യയുടെ നടപടിയെ അമേരിക്കന്‍ ജനത ഇരുംകൈയും നീട്ടിയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ മനുഷ്യത്വമുള്ള ഈ പ്രവൃത്തി ഒരിക്കലും യു.എസ് മറക്കില്ലെന്നും ആവശ്യക്കാരനായ സുഹൃത്തിനെ സഹായിക്കാന്‍ ഇന്ത്യ മുന്നോട്ടുവന്നതില്‍ നന്ദിയുണ്ടെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."