ആവേശം വിതറി വാഗമണ്ണില്‍ മണ്‍സൂണ്‍ വോക്ക്
തൊടുപുഴ: ജില്ലയിലെ മണ്‍സൂണ്‍ ടൂസത്തിനു കരുത്തു പകര്‍ന്നുകൊണ്ട് ഡി.റ്റി.പി.സി, ഡി.എം.സി, യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന് എന്നിവ സംയുക്തമായി വാഗമണ്ണില്‍ സംഘടിപ്പിച്ച മണ്‍സൂണ്‍ വോക്ക് ശ്രേദ്ധേയമായി.
ഇ.എസ്.ബിജിമോള്‍ എം.എല്‍.എ മഴ നടത്തം ഉദ്ഘാടനം ചെയ്തു. മൊട്ടക്കുന്നില്‍ നിന്ന് പൈന്‍വാലി - പാലൊഴുകും പാറയിലേക്ക് ഏഴ് കിലോമീറ്ററോളം സഞ്ചാരികളും പൊതുജനങ്ങളും അടങ്ങുന്ന സംഘം യാത്ര ചെയ്തു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേന്ദ്രന്, പഞ്ചായത്ത് മെമ്പര്‍ മിനി സുധാകരന്, യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന് പ്രസിഡന്റ് എന്‍.രവീന്ദ്രന്, ഡി.റ്റി.പി.സി സെക്രട്ടറി കെ.വി ഫ്രാന്‍സിസ് തുടങ്ങിയവര്‍ മഴ നടത്തത്തിനു നേതൃത്വം നല്കി.
പാട്ടും കവിതയും സാഹസിക ഇനങ്ങളും നിറഞ്ഞ മഴനടത്തത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 200 ലേറെപ്പേര്‍ പങ്കെടുത്തു. യാത്രയ്ക്കിടെ പുഴുക്കും ചുക്കുകാപ്പിയും മുളക് ചമ്മന്തിയും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."