HOME
DETAILS
MAL
വി.എസിനെ ഭരണ പരിഷ്കാരസമിതി ചെയര്‍മാനാക്കും; നിയമഭേദഗതി അടുത്ത നിയമസഭയില്‍
backup
July 04 2016 | 05:07 AM
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാരസമിതി ചെയര്‍മാനായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇരട്ടപ്പദവി നിയമത്തില്‍ ഭേദഗതിവേണമെന്ന നിയമോപദേശം മന്ത്രിസഭ അംഗീകരിച്ചു. അടുത്ത നിയമസഭയില്‍ തന്നെ ഭേദഗതി കൊണ്ടുവരും.
വി.എസിന് കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കാമോ എന്നതുസംബന്ധിച്ചു നിയമോപദേശം തേടാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥും സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."