HOME
DETAILS

ജനസേവയിലെ ആരതി ഇനി ആതുര സേവന രംഗത്ത്

  
backup
June 09 2018 | 05:06 AM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b5%87%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%a4%e0%b5%81%e0%b4%b0-%e0%b4%b8


ആലുവ: ജനസേവ ശിശുഭവന്‍ സംരക്ഷണയില്‍ വളര്‍ന്ന കെ.എസ് ആരതി നെഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ആതുര സേവന രംഗത്തേക്ക്. 2002ല്‍ ജനസേവ ശിശുഭവനിലെത്തിയ ആരതി പ്ലസ് ടൂവിന് ശേഷം എറണാകുളം ലിസി ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് സ്‌കൂളിലാണ് മൂന്നര വര്‍ഷത്തെ ജനറല്‍ നെഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കി വിജയം കൈവരിച്ചത്. ആരോപണങ്ങളെ തുടര്‍ന്ന് ജനസേവ ശിശുഭവന്‍ പ്രതിസന്ധിയിലാണെങ്കിലും ആരതി കൂട്ടുകാര്‍ക്ക് മധുരം നല്‍കി സന്തോഷം പങ്കുവച്ചു.
2002 മെയ് 11നാണ് ആരതി എന്ന അഞ്ച് വയസുകാരിയേയും അനുജന്‍ അഖിലിനേയും ബന്ധുവായ ലൂയിസ് ലില്ലി എന്ന സ്ത്രീ സംരക്ഷണത്തിനായി ജനസേവ ശിശുഭവനില്‍ ഏല്‍പ്പിച്ചത്. പീന്നീടൊരിക്കലും ആ സ്ത്രീ ഈ കുട്ടികളെ അന്വേഷിച്ച് ജനസേവയില്‍ എത്തിയിട്ടില്ല. കുട്ടിയുടെ പിതാവിന്റെ പേര് സാംസണ്‍ എന്നാണെന്നും അമ്മയുടെ പേര് മേരി റോസ്‌ലി എന്നാണെന്നും വീട്ടുപേര് കുരിശ്ശിങ്കല്‍ എന്നാണെന്നുമാണ് ആ സ്ത്രീ ജനസേവ അധികൃതരോട് പറഞ്ഞത്.
മാതാപിതാക്കളുടെ മുഖം പോലും ഓര്‍മ്മയില്ലാത്ത ആരതിക്ക് വീടിനെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ കൃത്യമായ അറിവുണ്ടായിരുന്നില്ല. ബന്ധു പറഞ്ഞ പ്രകാരം ജനസേവ അധികൃതര്‍ അന്വേഷിച്ചെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചില്ല.
അതിനുശേഷം ആരതി ജനസേവ ശിശുഭവനിലെ മറ്റ് കുട്ടികളൊടൊപ്പം സന്തോഷകരമായ ജീവിതവുമായി പൊരുത്തപ്പെടുകയായിരുന്നു.
കറുകുറ്റി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായ ആരതി, കൂനമ്മാവ് സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്.
അതിനുശേഷമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ജനറല്‍ നേഴ്‌സിങ്ങ് പഠനത്തിനായി പ്രവേശിച്ചത്. നെഴ്‌സാകണമെന്ന ആരതിയുടെ ആഗ്രഹത്തിന് ജനസേവ അധികൃതര്‍ ഒപ്പംനില്‍ക്കുകയായിരുന്നു. അച്ചടക്കത്തിലും എളിമയിലും സ്വഭാവമഹിമയിലും മറ്റ് കുട്ടികളില്‍നിന്ന് വ്യത്യസ്ഥമായ ആരതിയുടെ വിജയം ജനസേവ ശിശുഭവന് എന്നും അഭിമാനിക്കാവുന്ന കാര്യമാണെന്ന് ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago