HOME
DETAILS
MAL
ലോക്ക്ഡൗണ്‍ ഇളവ്; കേരളത്തിന്റെ തീരുമാനം വ്യാഴാഴ്ച്ച അറിയാം
backup
April 14 2020 | 11:04 AM
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്നുവരേ നീട്ടിയ സാഹചര്യത്തില്‍ കേരളത്തിന്റെ നിലപാട് വ്യാഴാഴ്ച്ച അറിയാം. ഇതുസംബന്ധിച്ച് സംസ്ഥാനം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് വ്യാഴാഴ്ച്ച മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. നാളെ നടത്താനിരുന്ന യോഗം വ്യാഴാഴ്ച്ചത്തേക്കു മാറ്റിവെക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ വിശദവിവരങ്ങള്‍ നാളെ മാത്രമേ ലഭ്യമാവുകയുള്ളൂ. അതിനാല്‍ നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം വ്യാഴാഴ്ച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
കോവിഡ് 19 നിയന്ത്രണത്തില്‍ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ജാഗ്രത ഒഴിവാക്കാന്‍ പറ്റില്ല. ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."