വിദ്യാര്‍ഥിയെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതായി പരാതി
പള്ളിക്കല്‍ : ട്യൂഷന്‍കഴിഞ്ഞ് വീട്ടിലേക്ക് കാല്‍നടയായി പോകുകയായിരുന്ന വിദ്യാര്‍ഥിയെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയതായി പരാതി.പകല്കുറി പനയറകുന്നത്തുവീട്ടില് പരേതനായ പി ജെ രാധാകൃഷ്ണന്, ജയ ദമ്പതികളുടെ മകന് അര്‍ജുനെ (14) യാണ് കാര്‍ ഇടിച്ചിട്ടത്.പള്ളിക്കല്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
മടവൂരിലെ സ്വകാര്യസ്ഥാപനത്തിലെ ട്യൂഷന്‍കഴിഞ്ഞ് വീട്ടിലേക്ക് പോകവെ മടവൂര്‍ സര്‍വ്വീസ് സ്റ്റേഷനുസമീപത്ത് വെച്ചാണ് അമിതവേഗതയില്‍ കാര്‍ കുട്ടിയെ ഇടിച്ചിട്ടത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കാര്‍ നിര്‍ത്താതെ പോയിരുന്നു.
ഗുരുതരമായിപരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ മാതാവ് പള്ളിക്കലില്‍ സ്റ്റേഷനില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."