HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം: ആദിവാസി കൊല്ലപ്പെട്ടു
backup
July 04 2016 | 06:07 AM
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം വീണ്ടും. പാപ്ലാശേരി മൂന്നാനകുഴി മരമല ആദിവാസി കോളനിയിലെ ഗോപിയെ (40) ആണ് കാട്ടാന കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി കടയില്‍ പോയി കോളനിയിലേക്കു മടങ്ങുംവഴിയായിരുന്നു കാട്ടാനയുടെ ആക്രമണം.
പുല്‍പ്പള്ളിയില്‍ മില്ലിനു നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വേലിയമ്പം മുളന്താനത്ത് കൃഷ്ണന്‍കുട്ടിയുടെ മില്‍ ഇന്നലെ രാത്രി കാട്ടാന പൂര്‍ണമായും നശിപ്പിച്ചു.
വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ എരുമാട് അയ്യന്‍കൊല്ലി തട്ടാംപാറയില്‍ സ്വദേശി മുരുകേശന് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."