HOME
DETAILS
MAL
ലോക്ക് ഡൗണ്‍ കൊണ്ട് മാത്രം കൊവിഡിനെ തോല്‍പ്പിക്കാനാകില്ല: രാഹുല്‍
backup
April 17 2020 | 03:04 AM
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ കൊണ്ട് മാത്രം സാധിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഡിയോ ആപ്പ് വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗണ്‍ വൈറസിനെ താല്‍ക്കാലികമായി തടഞ്ഞുനിര്‍ത്തുകയേയുള്ളൂ. സാഹചര്യമൊരുങ്ങിയാല്‍ വീണ്ടും അത് പടരും. കൂടുതല്‍ പേര്‍ക്ക് ടെസ്റ്റുകള്‍ നടത്തുകയും രോഗബാധ തടയുകയുമാണ് ചെയ്യേണ്ടത്. അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇതൊന്നും നമ്മള്‍ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകും.
രാജ്യത്തെ രോഗബാധയുടെ യഥാര്‍ഥ അവസ്ഥ പുറത്തുവിടാതെയാണ് സര്‍ക്കാര്‍ വൈറസിനെതിരേ പോരാടുന്നത്. രാജ്യത്ത് ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്. പരമാവധി പേരെ ടെസ്റ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ രാജ്യങ്ങളും ടെസ്റ്റിങ് കിറ്റുകള്‍ കൂടുതല്‍ സംഭരിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇന്ത്യ മാത്രം അതിനെ നിസാരമാക്കുകയാണ്. ഇന്ത്യയില്‍ ആവശ്യത്തിന് ടെസ്റ്റിങ് കിറ്റുകളില്ലെന്നത് യാഥാര്‍ഥ്യമാണ്. അത് പരിഹരിക്കാനുള്ള വഴിതേടണം. വരാന്‍പോകുന്ന വലിയ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നടപടികളുമുണ്ടാകണം. തൊഴിലില്ലായ്മയുടെ ആദ്യഘട്ടം ഇതിനകം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ജീവന്‍ രക്ഷിക്കല്‍ പ്രധാനമാണ്. അതോടൊപ്പം സാമ്പത്തികമേഖല തകരാതെ നോക്കണം. വ്യവസായ സ്ഥാപനങ്ങള്‍, പ്രവാസികള്‍, കര്‍ഷകര്‍ എന്നിവര്‍ക്കായി പാക്കേജ് വേണം.
ഇതിനെ വിമര്‍ശനമായി കാണേണ്ടതില്ല. ഇത് സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടാനുള്ള സമയമല്ല. ഗുണപരമായ നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. നരേന്ദ്രമോദിയുമായി നിരവധി കാര്യങ്ങളില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ട്.
എന്നാല്‍, അതെല്ലാം പ്രകടിപ്പിക്കാനുള്ള സമയമല്ല ഇത്. കൊറോണ വൈറസെന്ന ശത്രുവിനെതിരേ ഒന്നിക്കാനുള്ള സമയമാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഗുണപരമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയാറാണ്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ വികേന്ദ്രീകൃതമായ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യമനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കഴിയണമെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."