HOME
DETAILS

കോവിഡ് ബാധിതരെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിനെതിരെ പൊലിസ് കേസ്: കോവിഡ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്

  
backup
April 17 2020 | 06:04 AM

covid-issue-case-charged-mavoor-2020

കോഴിക്കോട്: കോവിഡ് ബാധിതരെ പരിചരിക്കുന്ന നഴ്സിന്റെ ഭര്‍ത്താവിനെതിരെ കോവിഡ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലിസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി വന്ന മലപ്പുറം മുതുവല്ലൂര്‍ സ്വദേശി ബിബേഷ് കുന്നത്തിനെതിരേയാണ് മാവൂര്‍ പൊലിസ് കേസെടുത്തത്.

കോവിഡ് രോഗികളെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടില്‍ ക്വറിന്റീനില്‍ കഴിഞ്ഞ ശേഷം ജോലിയില്‍ പ്രവേശിക്കാനാണ് ഭാര്യയയുമായി ബിബേഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയത്.

ബൈക്കില്‍ തിരിച്ചു മടങ്ങുന്നതിനിടെ ഊര്‍ക്കടവില്‍ മാവൂര്‍ പൊലിസ് ഇയാളെ തടയുകയായിരുന്നു. നഴ്സിങ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുള്ള കത്ത് വാട്സാപ്പിലൂടെ കൈമാറിയിട്ടും പൊലിസ് ബൈക്ക് സഹിതം സ്റ്റേഷനിലെത്തിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി 269, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago