HOME
DETAILS

കെ.എം.ഷാജിയെ കുരുക്കാന്‍ വിജിലന്‍സ് കേസ്, പകപോക്കലെന്നു ഷാജി

  
backup
April 17, 2020 | 10:15 AM

km-shaji-against-vigilance-case-1234-2020

തിരുവനന്തപുരം: കെ.എം ഷാജി എംഎല്‍എയെ കുരുക്കാന്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. 2017 -ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി.


മുഖ്യമന്ത്രിക്കെതിരേ കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് രൂക്ഷമായ ഭാഷയില്‍ പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഇതിനോട് കെ.എം ഷാജിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഷാജിയെ പിന്തുണച്ച് പാര്‍ട്ടി നേത്ാക്കളും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത് എന്നതിനാല്‍ അങ്ങാടിയാല്‍ തോറ്റതിനു അമ്മയോടെന്ന പോലെയായി ഇതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതേ സമയം വിജിലന്‍സ് കേസ് പകപോക്കലാണെന്നാണ് കെ.എം ഷാജിയുടെയും പ്രതികരണം. കേസിനെ കുറിച്ച് ഒന്നും അറിയില്ല. പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയതിനാല്‍ ഇതില്‍ പലതും പ്രതീക്ഷിച്ചിരുന്നതാണെന്നും കെ.എം ഷാജി പ്രതികരിച്ചു.


വിജിലന്‍സ് കേസും ഇന്നോവാ കാറും എല്ലാം പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ പ്രാദേശിക ഘടകത്തിനോ മുസ്ലിംലീഗിനോ ഒരു പരാതിയും ഇല്ലെന്നും കെ.എം ഷാജി പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസാണിതെന്നും ഷാജി പറയുന്നു.

എന്നാല്‍ പരാതിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പദ്മനാഭനാണ് പരാതിക്കാരന്‍. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. 2012-13 കാലയളവില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്‌മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. അന്ന് ഈ തുക നല്‍കേണ്ടതില്ലെന്ന് കെ.എം ഷാജി മാനേജ്‌മെന്റിനോട് പറഞ്ഞു.

എന്നാല്‍ 2017 ല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെ.എം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നല്‍കിയെന്നും പദ്മനാഭന്റെ പരാതിയില്‍ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്; ചരിത്രം കുറിച്ച് കെഎസ്ആർടിസി

Kerala
  •  3 days ago
No Image

ഹീര ഗ്രൂപ്പിന്റെ സ്വത്തുക്കൾ ലേലത്തിൽ വെക്കും; ഇ.ഡി നടപടിയിൽ പ്രതീക്ഷയർപ്പിച്ച് തട്ടിപ്പിനിരയായ യുഎഇയിലെ പ്രവാസികൾ

uae
  •  3 days ago
No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  3 days ago
No Image

ലേലത്തിൽ 25.20 കോടി, എന്നാൽ ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്...

Cricket
  •  3 days ago
No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  3 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  3 days ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  3 days ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  3 days ago