ലോകാരവത്തിനു മീതെ പന്തുരുളാന്‍ ഇനി നാല് ദിനം: സ്വന്തം വീട് അര്‍ജന്റീനയ്ക്കും മെസിയ്ക്കും
വടക്കാഞ്ചേരി: ലോകം ഫുട്‌ബോള്‍ ആരവങ്ങളിലേക്ക് കണ്ണും കാതും തുറക്കാന്‍ ഇനി നാല് ദിനം മാത്രം. സ്വന്തം രാജ്യത്തിന്റെ ടീം കളികളത്തിലില്ലെങ്കിലും തങ്ങളുടെ ചങ്കിടിപ്പുകളായ താരങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് വേണ്ടി ഗ്രാമങ്ങള്‍ സൗഹൃദ പോര്‍വിളികളിലാണ്.
അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകരേറെയെങ്കിലും പോര്‍ച്ചുഗല്‍, ഫ്രാന്‍സ് , ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കുമുണ്ടു ആരാധക വൃന്ദം . തെക്കുംകര പഞ്ചായത്തിലെ വാഴാനി കാക്കിനികാട് മേഖല ലോക രാഷ്ട്രങ്ങളുടെ ചെറുപതിപ്പായി മാറിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ കൊടികളും തോരണങ്ങളും കൊണ്ടു കിലോമീറ്ററുകള്‍ ദൂരം അലങ്കരിച്ചിരിക്കുന്നു.
പാതകള്‍ക്ക് ഇരുവശവും ഇഷ്ടതാരങ്ങളുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇടം പിടിച്ചു കഴിഞ്ഞു. അതിനിടെ അര്‍ജന്റീനയോടും മെസിയോടുമുള്ള ആരാധന മൂത്തു യുവാവ് തന്റെ കൊച്ചു വീട് അര്‍ജന്റീനയ്ക്കും മെസിയ്ക്കും സമര്‍പിച്ചതു ആവേശ കാഴ്ച്ചയായി. കാക്കിനിക്കാട് പൊട്ടം പ്ലാക്കല്‍ ആല്‍ഫിനാണു തന്റെ കൊച്ചു വീട് അര്‍ജന്റീന പതാകയുടെ കളറുകളില്‍ പെയിന്റ് ചെയ്തു ചുമരില്‍ മെസിയുടെ കൂറ്റന്‍ ചിത്രം വരച്ചു വെച്ചിട്ടുള്ളത്.
വടക്കാഞ്ചേരി മേഖലയില്‍ നിരവധി ജീവസുറ്റ ചിത്രങ്ങള്‍ വരച്ചു ശ്രദ്ധേയനായ പുന്നംപറമ്പ് സ്വദേശി ഷാജു കുറ്റിക്കാടനാണു മെസി ചിത്രത്തിനും ജീവന്‍ പകര്‍ന്നിട്ടുള്ളത്. ആരാധകര്‍ തമ്മിലുള്ള മത്സരം ഫ്‌ളക്‌സ് പ്രിന്റിങ് യൂണിറ്റുകള്‍ക്കും ചാകര കാലമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."