HOME
DETAILS

കൊവിഡ് ഭേദമായവര്‍ക്ക് രോഗം വീണ്ടും വരില്ലെന്ന് ഉറപ്പിക്കാനാവില്ല: ലോകാരോഗ്യ സംഘടന

  
backup
April 19 2020 | 02:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%ae%e0%b4%be%e0%b4%af%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b5%8b

 

ജനീവ: കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് അത് വീണ്ടും ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. ശരീരം കൊവിഡിനെതിരേ പൂര്‍ണ പ്രതിരോധം നേടിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ല. നിരവധി രാജ്യങ്ങള്‍ രോഗം ഭേദമായവരില്‍ നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ച് ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിനിടെയാണ് ഡബ്ല്യു. എച്ച്. ഒ യുടെ മുന്നറിയിപ്പ്. കേരളത്തിലും ഇത്തരം ചികിത്സയ്ക്കു ശ്രമം നടത്തുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എപ്പിഡെമോളജിസ്റ്റുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗത്തിനെതിരേ ശരീരം സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നുണ്ടോയെന്നറിയാനായി സെറോളജി പരിശോധനകള്‍ നടത്താനാണ് വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പരിശോധനകളില്‍ കൂടി വ്യക്തികള്‍ രോഗത്തിനെതിരേ പ്രതിരോധം നേടിയെന്നോ രോഗം അവരില്‍ വീണ്ടും ബാധിക്കാതിരിക്കുമോയെന്നും കണ്ടെത്താനാകില്ലെന്ന് ഡബ്ല്യു. എച്ച്. ഒ എമര്‍ജിങ് ഡിസീസ് യൂനിറ്റ്തല മേധാവി ഡോ.മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. ലോകത്ത് 2.1 ദശലക്ഷം കൊവിഡ് ബാധിതരില്‍ 5.6 ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. അതുപോലെ കറന്‍സി നോട്ടുകളിലൂടെയും നാണയങ്ങളിലൂടെയും കൊവിഡ് വൈറസ് പകരുമെന്നതിന് തെളിവുകള്‍ ഇല്ലെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. എന്നാല്‍ കൊവിഡ് ബാധിച്ച ഒരു വ്യക്തി ചുമയ്ക്കുന്നതിലൂടെയോ തുമ്മുന്നതിലൂടെയോ മറ്റോ അടുത്തുള്ള വസ്തുക്കളില്‍ വൈറസ് പരക്കാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ കറന്‍സികളും കോയിനുകളും ഉള്‍പ്പെടെ രോഗവാഹകമാകാമെന്നതിനാല്‍ അവ സ്പര്‍ശിച്ചാലും കൈകള്‍ അണുവിമുക്തമാക്കുന്നതാണ് സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago