HOME
DETAILS
MAL
ഗ്രാമങ്ങളും ഫുട്ബോള്‍ ആരവത്തിലേക്ക്
backup
June 11 2018 | 01:06 AM
നാദാപുരം: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നഗരങ്ങള്‍ക്കൊപ്പം ഗ്രാമീണ മേഖലയും ഫുട്ബോള്‍ ലഹരിയിലേക്ക്.
ഗ്രാമങ്ങളിലെ പ്രധാന കവലകളിലെല്ലാം ഇഷ്ട ടീമിന്റെ കൂറ്റന്‍ ഫഌക്സുകളും കൊടികളും സ്ഥാപിച്ചാണ് കളി പ്രേമികള്‍ ഫുട്ബോളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.
ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവയാണ് ഇഷ്ട ടീമുകള്‍. എന്നാല്‍ സലാഹ് കളിക്കുന്ന ഈജിപ്ത് ടീമിനും ചിലയിടങ്ങളില്‍ ആരാധകരുണ്ട്. വലിയ സ്ക്രീനുകള്‍ ഒരുക്കി ഒന്നിച്ചു കളി കാണാനുള്ള സൗകര്യം ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് കൂട്ടായ്മകളും നിലവിലുണ്ട്. കുട്ടികളും ഫുട്ബാള്‍ ക്ലബുകള്‍ രൂപീകരിച്ചു രംഗത്തുണ്ട്. കളിയുടെ സമയപ്പട്ടിക വൈകിട്ടായതിനാല്‍ മാച്ചുകള്‍ നഷ്ടമാവില്ലെന്ന ആശ്വാസവും ഇവര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."