കൊവിഡ്-19: യു.എ.ഇയില്‍ ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു
ദുബായ്: യു.എ.ഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണ നിരക്ക് 43 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് സ്ഥിരീകരിച്ച 484 പോസിറ്റീവ് കേസുകള്‍ ഉള്‍പെടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 7,265 ആയി. അതേസമയം തന്നെ 74 പേര്‍ ഇന്ന് രോഗവിമുക്തരായി. ഇതോടെ 1,360 പേര്‍ക്ക് ഇതുവരെ രോഗം ഭേതമായി.
പ്രഥമ അണുനശീകരണ യജ്ഞത്തിന്റെ ഫലം അനുകൂലമായതോടെ ഒരാഴ്ചത്തേക്ക് കൂടെ പദ്ധതി നീട്ടിയതായി രാജ്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ആശുപത്രികള്‍ക്ക് അകത്തും പുറത്തുമായി പ്രതിദിനം 10,000-ലധികം പരിശോധനകളാണ് രാജ്യത്ത് നടത്തുന്നത്. അതേസമയം തന്നെ പ്ലാസ്മ തെറാപിയും യു.എ.ഇ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.
അബൂദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളിലും തൊഴിലാളികള്‍ക്ക് മറ്റു എമിറേറ്റുകളിലേക്ക് പോകുന്നതിന് നിയന്ത്രണം നിലവിലുണ്ട്.
In conjunction with the expansion of the scope of medical tests in the country, the Ministry of Health announces the registration of 484 #Coronavirus new cases, recovery of 74 cases and two death cases due to complications pic.twitter.com/4tXGIrphjY
— NCEMA UAE (@NCEMAUAE) April 20, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."