HOME
DETAILS
MAL
ഫിലിപ്പൈന്‍സില്‍ 15 ഭീകരരെ സൈന്യം വധിച്ചു
backup
June 11 2018 | 03:06 AM
മനില: 15ഓളം ഐ.എസ് അനുകൂല ഭീകരരെ വധിച്ചതായി ഫിലിപ്പൈന്‍സ് സൈന്യം അവകാശപ്പെട്ടു. രാജ്യത്തെ വിമതസംഘത്തിന്റെ ബോംബ് നിര്‍മാണ ഫാക്ടറിക്കു സമീപത്തായിരുന്നു സൈന്യത്തിന്റെ വ്യോമാക്രമണവും ഓപറേഷനും നടന്നത്.
ബാങ്സമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ്(ബി.ഐ.എഫ്.എഫ്) എന്ന പേരിലുള്ള വിമതസംഘത്തിന്റെ നിയന്ത്രണത്തിലുള്ള മാഗ്വിന്ദനാവോയിലായിരുന്നു സംഭവം. ഇവിടെ സംഘം അത്യാധുനിക ബോംബുകളും മറ്റു സ്ഫോടകവസ്തുക്കളും നിര്‍മിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നായിരുന്നു സൈനിക നടപടി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വ്യോമാക്രണവും ഏറ്റുമുട്ടലും തുടങ്ങിയത്. ഈ സമയത്ത് ഇവിടെ നൂറോളം ബി.ഐ.എഫ്.എഫ് തീവ്രവാദികളുണ്ടായിരുന്നതായി സൈന്യം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."