റമദാനിനെ വരവേല്‍ക്കാന്‍ 'ടെന്‍ മില്ല്യണ്‍ മീല്‍സ്' കാമ്പയിനുമായി യു.എ.ഇ
ദുബായ്: കൊവിഡ്-19 ലോകം സാമൂഹ്യ അകലം പാലിക്കേണ്ട സമയമാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശം. ഈ മഹാമാരി പിടിമുറുക്കിയ സന്ദര്‍ഭത്തിലാണ് പരിശുദ്ധ റമദാനിന്റെ ആഗമനം. ഈ അവസരത്തില്‍ എവിടെ നിന്ന് ഭക്ഷണം ലഭിക്കുമെന്ന ആശങ്ക തീര്‍ത്ത് രാജ്യം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 'ടെന്‍ മില്ല്യന്‍ മീല്‍സ്' കാമ്പയിനാണ് ഈ റമദാനിനെ വരവേല്‍ക്കുക.
ഈ റമദാനില്‍ ഒരു കോടി ഭക്ഷണപ്പൊതികളൊരുക്കി വിതരണം ചെയ്യാനാണ് പദ്ധതി. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. പാകം ചെയ്ത ഭക്ഷണമോ അല്ലെങ്കില്‍ ഭക്ഷണം തയ്യാറാക്കാനുള്ള അവശ്യ വസ്തുക്കളോ നല്‍കാനാണ് തീരുമാനം. യു.എ.ഇ ഫുഡ് ബാങ്ക് ട്രസ്റ്റ് ബോര്‍ഡ് അധ്യക്ഷ കൂടിയായ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.
ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സന്ദര്‍ഭമാണിത്. ഈ സമയത്ത് പ്രത്യേകിച്ച് പവിത്രമായ റമദാനില്‍ ഭക്ഷണമെത്തിക്കുക എന്നതാണ് ഏറ്റവും വലിയ മാനവിക ദൗത്യമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
إطعام الطعام وخاصة ونحن على أبواب الشهر الفضيل هي أولوية إنسانية ومجتمعية تفرضها ظروف أكبر أزمة يمر بها العالم من حولنا .. أزمة أظهرت معدن دولتنا الأصيل وروح الخير المتجذرة في المجتمع.. لن يمرض أحد .. ولن يحتاج أحد .. ولن يجوع أحد على أرض الإمارات دون أن يهتم به الجميع.. pic.twitter.com/DPRST6Ulz5
— HH Sheikh Mohammed (@HHShkMohd) April 19, 2020
രാജ്യത്ത് ആരും പട്ടിണിയാവില്ല. ആരും പരിചരിക്കാനില്ലാതെ ഒരുരോഗിയും നിരാലംബനും പട്ടിണിക്കാരനും രാജ്യത്തുണ്ടാവരുത്. നാടിന്റെ ആധികാരികതയും ആവേശവുമായിരിക്കണം ഈ ഉത്തരവാദിത്തമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. എസ്.എം.എസ് അയച്ച് ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാനുള്ള പദ്ധതിക്കും യു.എ.ഇയിലെ ടെലികോം കമ്പനികള്‍ തുടക്കമിട്ടു. രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക ഉദ്യമമാക്കി ടെണ്‍ മില്യന്‍ മീല്‍സിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് രാജ്യം.
.@HHShkMohd launches the nation's biggest community campaign of its kind to provide meals or food parcels to support vulnerable individuals & families during the holy month of Ramadan. The #10MillionMeals initiative will be led by HH Sheikha Hind bint Maktoum bin Juma Al Maktoum. pic.twitter.com/wiq2uDa3Sl
— Dubai Media Office (@DXBMediaOffice) April 19, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."