HOME
DETAILS
MAL
കെ.എം ഷാജിക്കെതിരായ കേസ്: വിശദമായ പരിശോധന നടത്തിയിരുന്നു: നിയമസഭാ സെക്രട്ടറി
backup
April 21 2020 | 01:04 AM
തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് അനുമതി നല്‍കിയത് വിശദമായ പരിശോധനക്ക് ശേഷമെന്ന് നിയമസഭാ സെക്രട്ടറി. വിജിലന്‍സിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി 2019 നവംബര്‍ 19നാണ് അനുമതി ആവശ്യപ്പെട്ട് കത്തുനല്‍കിയത്. തുടര്‍ന്ന് 1988ലെ അഴിമതി നിരോധന നിയമത്തിന് 2018ല്‍ വന്ന ഭേദഗതിയുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ വിഷയം പരിശോധിച്ച് അനുമതി നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ മറ്റ് യാതൊരു താല്‍പ്പര്യങ്ങളും ഉണ്ടായിരുന്നില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."