HOME
DETAILS

കൊവിഡ്: താണ്ടാനുള്ള വഴി ദൈര്‍ഘ്യമേറിയത്

  
backup
April 23 2020 | 00:04 AM

covid-how-tackle

 

കൊറോണ വൈറസ് രോഗം (കൊവിഡ് - 19) ജനുവരി അവസാനത്തിലാണ് നമ്മുടെ രാജ്യത്ത് എത്തിയത്. മാരകവും അത്യന്തം ഹാനികരവും എളുപ്പം പടര്‍ന്നു പിടിക്കുന്നതുമായ വൈറസ് നമ്മുടെ ജനസാന്ദ്രതയേറിയ ഭൂവിഭാഗങ്ങളിലൂടെ പടരാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യക്കാര്‍ ബോധവാന്മാരായി. വൈറസ് വ്യാപനം മാരകമാകും വരെ കാത്തിരിക്കണോ, അതോ വൈറസിന്റെ ആക്രമണ മുന്നേറ്റം മുന്‍കൂട്ടി കണ്ട് വേണ്ടത്ര ഗൗരവത്തോടെ നടപടിയെടുക്കാന്‍ ഇപ്പോള്‍ ജനത ത്യാഗം സഹിക്കണോ? ഇതായിരുന്നു രാജ്യത്തെ ഭരണാധികാരികള്‍ക്ക് മുന്നിലെ ചോദ്യം. സമീപകാലത്ത് രാജ്യം നേരിട്ട ഏറ്റവും വലിയ ആരോഗ്യ ഭീഷണി വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഗോള മാനദണ്ഡങ്ങള്‍ അനുസരിച്ച് നേരിടാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചു. വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചു.


രോഗത്തിന്റെ സമൂഹവ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുന്നത് തടയാന്‍ അതിര്‍ത്തി നിയന്ത്രണം, വിസ റദ്ദാക്കല്‍, പരിശോധന, വിദേശ യാത്രക്കാരെ ക്വാറന്റൈനിലാക്കുക, അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തുക തുടങ്ങിയ നിര്‍ണായക നടപടികള്‍ സ്വീകരിച്ചു. സേവനസന്നദ്ധതയിലും ഉത്തരവാദിത്തത്തിലും രോഗവിമുക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഷ്ട്രീയ നിലപാടെടുക്കലും മുതലെടുപ്പും ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞത് വളരെ ശരിയാണ്. വൈറസിനെ ചെറുക്കാനും പരിശോധനകള്‍ നടത്താനും സമൂഹവ്യാപനം തടയാനും ചികിത്സിക്കാനും മാത്രമല്ല, മനോവീര്യം വളര്‍ത്തിയെടുക്കാനും എല്ലാ ഇന്ത്യക്കാരും ഗവണ്‍മെന്റിന് ഒപ്പം നിന്നു. വാക്‌സിന്‍ കണ്ടെത്താനും ചികിത്സിക്കാനുമുള്ള ആഗോള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുമുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ പ്രയത്‌നത്തെ ലോകാരോഗ്യ സംഘടനയും ജി 20 കൂട്ടായ്മയും ആഗോള സമൂഹവും പ്രശംസിച്ചു.


ഏറ്റവും മോശം അവസ്ഥ വന്നാല്‍, കൊവിഡ് - 19 രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ലോക്ക് ഡൗണ്‍ ഇടവേള ഉപയോഗിക്കണം. പരിശോധനാ സൗകര്യം മുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ ഉപാധികള്‍ വരെ, വെന്റിലേറ്ററുകള്‍, ആശുപത്രി സൗകര്യങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, ഇന്ത്യ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കണം. ഇറക്കുമതി ചെയ്യണം, സംഭരിക്കുകയും നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും വേണം. സ്വകാര്യമേഖല, പൊതുസമൂഹം, നിയമപാലകര്‍, സായുധ സേന എന്നിവരുമായുള്ള പങ്കാളിത്തം അതിനിര്‍ണായകമാണ്.


അടുത്ത കുറച്ച് ആഴ്ചകളില്‍ നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം. ലോക്ക് ഡൗണ്‍ പകര്‍ച്ചവ്യാധിയുടെ ശൃംഖല തകര്‍ക്കുമോ? ഇന്ത്യയുടെ വേനല്‍ചൂടില്‍ കൊവിഡ് - 19 നശിക്കുകയും ശൈത്യകാലത്ത് മടങ്ങിവരികയും ചെയ്യുമോ? ലോക്ക് ഡൗണിനു ശേഷം സമ്പദ്‌വ്യവസ്ഥ സാധാരണ നിലയില്‍ എത്തുന്നതെങ്ങനെ? ഇന്ത്യയില്‍ മാത്രമല്ല അന്തര്‍ദേശീയ റോഡ്, റെയില്‍, വ്യോമബന്ധം പുനഃസ്ഥാപിക്കുന്നതെങ്ങനെ? വൈറസിനെ കീഴടക്കി സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി സാധാരണ ജോലികളും സാമൂഹ്യക്രമങ്ങളും പുനരാരംഭിച്ച് എങ്ങനെ നാം അതിജീവിക്കും?


വാക്‌സിനും ചികിത്സയും ലഭ്യമാകുന്നതുവരെ രാജ്യം ഏറ്റവും മികച്ച സാഹചര്യവും മോശമായ സാഹചര്യവും അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയാണ് (ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് 12 - 18 മാസം വരെ കാത്തിരിക്കേണ്ടി വരും). വാക്‌സിന്‍ വികസിപ്പിച്ചെടുക്കല്‍ വളരെ ദൈര്‍ഘ്യമേറിയതും കഠിനവുമായ പ്രക്രിയയാണ്. വൈറസിനെ വേര്‍പ്പെടുത്തല്‍, മരുന്ന് പരീക്ഷണങ്ങള്‍, പരിശോധന, മുന്‍കൂര്‍ ഉല്‍പാദനം, സമ്പൂര്‍ണ നിര്‍മിതി, പേറ്റന്റ് പ്രശ്‌നങ്ങള്‍, വന്‍തോതില്‍ വാങ്ങല്‍, വിതരണം ഇതൊക്കെ നടക്കേണ്ടതുണ്ട്.


ഉടന്‍ തന്നെ വാക്‌സിന്‍ എത്തുമെന്ന ശക്തമായ പ്രതീക്ഷ നമ്മുടെ ഹൃദയത്തിലുണ്ട്. ബയോടെക് / ഫാര്‍മ രംഗത്ത് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇതിനകം തന്നെ പ്രതീക്ഷ നല്‍കുന്ന ചിലത് വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജര്‍മ്മന്‍ കമ്പനിയായ ക്യൂര്‍വാക്, ജര്‍മ്മന്‍ സര്‍ക്കാര്‍, ഇന്ത്യയും നോര്‍വേയും യു.എസ് നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നുള്ള അന്താരാഷ്ട്ര സംഘം, ഇസ്‌റാഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറല്‍ റിസര്‍ച്ച്, പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാന്‍സ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.


ഇന്‍ഫ്‌ളുവന്‍സ പൊതുജനാരോഗ്യത്തിന് വന്‍ഭീഷണിയാണ്. ലോകാരോഗ്യസംഘടന തരംതിരിച്ചിട്ടുള്ളതനുസരിച്ച് ഇന്‍ഫ്‌ളുവന്‍സയുടെ വേര്‍തിരിവുകളായ എച്ച് 1 എന്‍ 1, സാര്‍സ്, പന്നിപ്പനി എന്നിവയും ചൈനയില്‍ നിന്നും വിദൂര കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതാണ്. ഇന്‍ഫ്‌ളുവന്‍സ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുടെ 2011, 2017 വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധി ചട്ടക്കൂടുകളില്‍ നിന്ന് ഇന്ത്യ മുന്നോട്ട് പോകേണ്ടതുണ്ട്. ശക്തമായ ഒരു അടിത്തറ കെട്ടിപ്പെടുത്തേണ്ടത്. ഭാവിയില്‍ കൊവിഡ് - 19 നുമേല്‍ അന്തിമവിജയം കൈവരിക്കണമെങ്കില്‍ ലോകം മുഴുവന്‍ ഇപ്പോള്‍ ഒത്തുചേര്‍ന്നുപ്രവര്‍ത്തിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago