HOME
DETAILS
MAL
ഗുജറാത്തില്‍ നിന്നെത്തിച്ച 10 ടണ്‍ പഴകിയ മത്സ്യം പിടികൂടി
backup
April 23 2020 | 02:04 AM
ചെറുവത്തൂര്‍(കാസര്‍കോട്): ഗുജറാത്തില്‍ നിന്ന് കൊണ്ടുവരികയായിരുന്ന പത്തു ടണ്‍ പഴകിയ മത്സ്യം ചെറുവത്തൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു. കോഴിക്കോട് മുതല്‍ തൃശൂര്‍ വരെ വിവിധ മാര്‍ക്കറ്റുകളിലേക്കുള്ള മത്സ്യമാണ് പിടികൂടിയത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് കണ്ടെയ്നര്‍ ലോറി മത്സ്യവുമായി ചെറുവത്തൂരില്‍ എത്തിയത്. പരിശോധനയ്ക്കായി തുറന്നപ്പോള്‍ തന്നെ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. 330 ബോക്സുകളിലയി ഏട്ട, ചൂര, സ്രാവ് തുടങ്ങിയ മത്സ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവ അഴുകി തുടങ്ങിയ നിലയിലായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് വ്യക്തമായി.
പിടിച്ചെടുത്ത മത്സ്യം മടിക്കൈ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. കാസര്‍കോട് ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ പി.യു ഉദയശങ്കര്‍, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ കെ.പി മുസ്തഫ, ജീവനക്കാരായ എം.ശ്രീനിവാസന്, പി.വി രാജു, പി.കെ വിജയന്, വി.കെ സിനോജ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ചന്തേര സി.ഐ കെ.പി സുരേഷ് ബാബു, ഫിഷറീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."