HOME
DETAILS
MAL
നെടുമ്പാശേരിയില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതിയില്‍ വര്‍ധന
backup
April 23 2020 | 02:04 AM
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള പച്ചക്കറി കയറ്റുമതിയില്‍ വര്‍ധനവ്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിശ്ചലമായിരുന്ന പച്ചക്കറി കയറ്റുമതിയാണ് ഇപ്പോള്‍ ദിവസേന കൂടി വരുന്നത്. ഇതിനകം തന്നെ കൂടുതല്‍ വിമാന കമ്പനികള്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ ഗള്‍ഫിലേക്ക് കൊണ്ടു പോകുന്നതിന് തയാറായി രംഗത്ത് വന്നിട്ടുണ്ട്. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഫ്ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പച്ചക്കറികളുമായി പറക്കുന്നത്. ഇതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി പച്ചക്കറി കയറ്റുമതിക്കായി പുതിയ കരാറുകളും ഒപ്പിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കാര്‍ഗോ സര്‍വിസുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ആരംഭിക്കും. കഴിഞ്ഞ മൂന്ന് ദിവസത്തിനകം നെടുമ്പാശേരിയില്‍ നിന്നും വിവിധയിനങ്ങളിലുള്ള 320 ടണ്‍ പച്ചക്കറികളാണ് കയറ്റിയയച്ചത്. ഇന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്, സ്പൈസ് ജറ്റ് , ഗള്‍ഫ് എയര്‍ എന്നീ വിമാനങ്ങളിലായി 95 ടണ്‍ പച്ചക്കറികള്‍ കൂടി കടല്‍ കടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും ശരാശരി ഇതേ അളവില്‍ പച്ചക്കറി കയറ്റുമതി ഉണ്ടായിരിക്കുമെന്നാണ് കാര്‍ഗോ ഏജന്റുമാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."