HOME
DETAILS
MAL
അമേരിക്കയ്ക്കു മുന്നറിയിപ്പ്
backup
April 23 2020 | 02:04 AM
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ അതിവേഗ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധര്‍. അമേരിക്കയില്‍ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാകുകയാണെങ്കില്‍ അത് നിലവിലത്തേതിനേക്കാള് ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
അമേരിക്കയില്‍ പനിയടക്കമുള്ള സാധാരണ രോഗങ്ങളുടെ സീസണാണ് വരാനിരിക്കുന്നത്. ഇതിന്റെ കൂടെ കൊവിഡിന്റെ വ്യാപനംകൂടി ഉണ്ടായാല്‍ അത് രാജ്യത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കുന്നു.
അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ ഡയരക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അടക്കമുള്ള പ്രമുഖരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കൊവിഡ് വ്യാപനം കാരണമായുണ്ടായ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ചൈനയ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ സംസ്ഥാനമായ മിസൗറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."