HOME
DETAILS
MAL
ആസ്ത്രേലിയയ്ക്ക് പിന്നിലും അമേരിക്കയെന്ന് ചൈന
backup
April 23 2020 | 02:04 AM
ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആസ്ത്രേലിയയുടെ ആവശ്യത്തോട് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതികരിച്ച് ചൈന. നേരത്തെ, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു വ്യക്തമാക്കിയിരുന്ന ചൈന, ആസ്ത്രേലിയയുടെ വിമര്‍ശനത്തിനും സംശയത്തിനും പിന്നില്‍ അമേരിക്കയാണെന്നാണ് ഇന്നലെ ആരോപിച്ചത്.
അമേരിക്കയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആസ്ത്രേലിയ അഭിപ്രായം പറയുന്നതെന്ന് ചൈന ആരോപിച്ചു. അമേരിക്കയിലെ പ്രമുഖരടക്കം ചിലര്‍ ചൈനീസ് വിരുദ്ധ പരാമര്‍ശങ്ങള്‍ നിരന്തരമായി നടത്തുന്നത് എല്ലാവര്‍ക്കുമറിയാമെന്നും ഇത്തരം ആരോപണങ്ങളിലെ യാഥാര്‍ഥ്യം മനസിലാക്കാതെ ആസ്ത്രേലിയയും വിമര്‍ശനമുന്നയിക്കുന്നത് ശരിയല്ലെന്നും ചൈന വ്യക്തമാക്കി. ഇന്‍ഫര്‍മേഷന്‍ വൈറസെന്നാണ് തങ്ങള്‍ക്കെതിരേയുള്ള പ്രചാരണങ്ങളെ ചൈന വിശേഷിപ്പിച്ചത്.നേരത്തെ, ചൈനയിലെ വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് നിര്‍മിക്കപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിച്ചു കണ്ടെത്തുമെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."