HOME
DETAILS
MAL
ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിലെ പൊലിസുകാര്‍ക്ക് കൊവിഡ്
backup
April 23 2020 | 02:04 AM
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഔദ്യോഗികവസതിയില്‍ നിയമിച്ചിരുന്ന രണ്ട് വനിതാപൊലിസുകാര്ക്ക് കൊവിഡ്.
മുംബൈ മലബാര്‍ ഹില്‍ ഭാഗത്തെ വര്‍ഷയിലെ ഔദ്യോഗികവസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനുമാണ് രോഗം ബാധിച്ചത്. അതേസമയം ബാന്ദ്രയിലെ വസതിയില്‍ കഴിയുന്ന ഉദ്ധവ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഇവിടേക്ക് വരാറുള്ളൂ.
ഞായറാഴ്ചയാണ് പൊലിസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടനുബന്ധിച്ച് ആറ് പൊലിസുകാരെ നീരീക്ഷണത്തിലയച്ചിട്ടുണ്ട്. സംസ്ഥാനത്ത് എട്ട് ഓഫിസര്‍മാരുള്‍പ്പെടെ 37 പൊലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.
കൊവിഡ് ബാധിക്കുന്ന പൊലിസുകാര്‍ക്ക് ചികില്‍സാ സഹായമായി മഹാരാഷ്ട്ര പൊലിസ് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ മഹാരാഷ്ട്രയിലെത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ ആശുപത്രികളില്‍ കൊവിഡിന് നിരീക്ഷണത്തിലുള്ളവര്‍ക്കായി കൂടുതല്‍ ബെഡുകള്‍ ഏര്‍പ്പാടാക്കണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."