HOME
DETAILS
MAL
ബാഴ്‌സലോണയും സ്റ്റേഡിയം മാറാനൊരുങ്ങുന്നു
backup
April 23 2020 | 03:04 AM
ബാഴ്‌സലോണ: ലാലിഗ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുകയാണെങ്കില്‍ ബാഴ്‌സലോണയും മത്സരം മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കും. അടുത്തിടെ പണി പൂര്‍ത്തീകരിച്ച ലാ മസിയയുടെ 'യൊഹാന്‍ ക്രൈഫ് ' സ്റ്റേഡിയത്തിലേക്കായിരിക്കും ബാഴ്‌സലോണ മാറുക. ഈ സമയത്ത് കാംപ്നൗവിലെ അറ്റകുറ്റപ്പണികള്‍ നടത്താനാണ് ബാഴ്‌സലോണയടെ ശ്രമം.
ചെറിയ സ്റ്റേഡിയത്തിലേക്ക് മാറുന്നത് ചെലവ് ചുരുക്കാനും ബാഴ്‌സലോണയെ സഹായിക്കും. സ്റ്റേഡിയം മാറുന്നതു സംബന്ധിച്ച് താരങ്ങളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. താരങ്ങള്‍ അംഗീകരിച്ചാല്‍ കാംപ്നൗ സ്റ്റേഡിയം ഈ സീസണ്‍ അവസാനം വരെ അടച്ചിടും.
ലാലിഗ സീസണ്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുകയാണെങ്കില്‍ റയല്‍ മാഡ്രിഡും മറ്റൊരു സ്റ്റേഡിയത്തിലായിരിക്കും മത്സരത്തിനിറങ്ങുക എന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."